CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 47 Seconds Ago
Breaking Now

സഖാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് സമീക്ഷ യുകെ ബ്രാഞ്ചുകള്‍ ഇന്ന് പ്രതിക്ഷേധ ദിനം ആചരിക്കും

ഇടുക്കി പൈനാവില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ സ. ധീരജിനെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തിയതിനെതിരെ സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കല സാംസ്‌കാരിക സംഘടന ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

കലാലയങ്ങളെ ചോരക്കളമാക്കുന്ന നാടിന്റെ നാളെത്തെ വാഗ്ദാനങ്ങളായ യുവതയെ കൊന്നൊടുക്കുന്ന  ഖദറിട്ട ഭീകരവാദികളായ കോണ്‍ഗ്രസിന്റെ  നേതൃത്വത്തില്‍  KടU വും യൂത്ത്  കോണ്‍ഗ്രസ്സും നടത്തുന്ന മനുഷ്യത്വരഹിതമായ  അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാന്‍ കേരള ജനതക്കൊപ്പം പ്രവാസികളും അണിചേരുകയാണു. UKയിലെ കേരളീയരായ ജനങ്ങളെ അണിനിരത്തി  സമീക്ഷ UK യും ഇന്ന്  UK സമയം 7 PM നു പ്രതിഷേധദിനമാചരിക്കുന്നു. സമീക്ഷ യുകെ യുടെ എല്ലാ ബ്രാഞ്ചുകളിലും പ്രതിക്ഷേധ ജ്വാല ഉയരും.

ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതില്‍ പങ്കാളികളാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 21 സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്  കൊല്ലപ്പെട്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മികച്ച ക്രമ സമാധാന പരിപാലനത്തിന് പരിശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള നിഗൂഢ ലക്ഷ്യവും അക്രമ രാഷ്ട്രീയകാര്‍ക്കുണ്ട്  . ഈ നിന്ദ്യ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് സമീക്ഷ യുകെ അഭ്യര്‍ത്ഥിച്ചു . 

ഒരു ഭാഗത്ത് സമാധാനത്തെകുറിച്ച് പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത് രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താന്‍  അണികളെ കൊല കത്തി നല്‍കി പറഞ്ഞുവിടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യഥാര്‍ത്ഥമുഖം ജനങ്ങള്‍ തിരിച്ചറിയണം. 

 ഇനിയൊരു ജീവനും നഷ്ടപ്പെടരുതെന്ന ഉജ്വലമായ മാനവികത ഉയര്‍ത്തി പിടിക്കുന്നതോടൊപ്പം ഞങ്ങള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണെന്ന കോണ്‍ഗ്രസിന്റെ കപട മുഖംമൂടി   ജനസമക്ഷം തുറന്നു കാണിക്കാന്‍ കേരളത്തിലേയും പ്രവാസ ലോകത്തേയും മുഴുവന്‍ ജനങ്ങളും പ്രതിഷേധത്തില്‍ പങ്കു ചേരണം എന്ന്  സമീക്ഷ UK ആഹ്വാനം ചെയ്തു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.