CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 22 Seconds Ago
Breaking Now

റില്‍ മലയാളി അസോസിയേഷന് നവ നേതൃത്വം ; പ്രസിഡന്റായി അരുണ്‍ കുമാറും സെക്രട്ടറിയായി സിജോ മാത്യുവും ട്രഷററായി ജോസ് പ്രകാശും തെരഞ്ഞെടുത്തു

റില്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സഘടിപ്പിച്ചു. ഫോര്‍ഡ്ലാസ് കമ്മ്യൂണിറ്റി ഹാളില്‍ വച് നടന്ന യോഗത്തില്‍ സെക്രട്ടറി ശ്രീ ജോമോന്‍ ജോസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ ബിജു ജേക്കബ് അധ്യക്ഷത വഹിച്ചു. ട്രെഷറര്‍ ശ്രീ സിനോയ് ആന്റണി, ഓഡിറ്റര്‍ ശ്രീ റ്റിനു ജോണ്‍ എന്നിവര്‍ വേദിയില്‍ സന്നിഹിത രായിരുന്നു. സെക്രട്ടറി ശ്രീ ജോമോന്‍ ജോസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രെഷറര്‍ ശ്രീ സിനോയ് ആന്റണി വാര്‍ഷിക കണക്കുകളും തുടര്‍ന്ന് സ്വതത്ര ഓഡിറ്റര്‍ ശ്രീ റ്റിനു ജോണ്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസ്സാക്കി.

ശേഷം പ്രിസൈഡിങ് ഓഫീസര്‍ ആയി തിരഞ്ഞെടുത്ത ശ്രീ ജോമോന്‍ ജോസിന്റെ നേതൃത്ത്വത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി പ്രസിഡന്റ് : ശ്രീ അരുണ്‍ കുമാര്‍, വൈസ് പ്രസിഡന്റ്: ശ്രീമതി മോളി കട്ടപ്പുറം, സെക്രട്ടറി : ശ്രീ സിജോ മാത്യു, ജോയിന്റ് സെക്രട്ടറി: ശ്രീ ജിന്റോ മാത്യു, ട്രെഷറര്‍ ശ്രീ ജോസ് പ്രകാശ്, ജോയിന്റ് ട്രെഷറര്‍: ശ്രീ ഷിബു മാത്യു, ആര്‍ട്‌സ് കണ്‍വീനര്‍: ശ്രീ ജിന്‍സ് ലൂക്കോസ്, വനിതാവേദി കണ്‍വീനര്‍: ശ്രീമതി ജിഷ ബിജു, കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ ജെയ്‌സണ്‍ ജോസഫ് പി, ശ്രീ അമല്‍ സെബാസ്റ്റ്യന്‍, ശ്രീ ടോജിന്‍ വര്‍ഗീസ്, ശ്രീ ജെയ്‌സണ്‍ ജോസഫ്, ശ്രീ ബിജു ജേക്കബ്, ശ്രീ ജോമോന്‍ ജോസ്, ശ്രീ സിനോയി ആന്റണി എന്നിവരെയും സ്വതന്ത്ര ഓഡിറ്റര്‍ ആയി ശ്രീ റ്റിനു ജോണിനെയും യോഗം തിരഞ്ഞെടുത്തു. ട്രെഷറര്‍ ശ്രീ സിനോയി ആന്റണി നന്ദി അര്‍പ്പിച്ചതോടെ യോഗം അവസാനിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.