CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 47 Seconds Ago
Breaking Now

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.കെ (കേരള ചാപ്റ്റര്‍) ഇഫ്താര്‍ സംഗമം ഇന്ന് വൈകിട്ട് 5 ന് ക്രോയിഡോണില്‍; സ്വീഡന്‍ ഇന്ത്യന്‍ എംബസി പ്രോട്ടോകോള്‍ ഓഫീസറും പ്രമുഖ ഇന്ധ്യന്‍ സംഗീതജ്ഞനുമായ റാണ പ്രതാപ് മുഖ്യാതിഥിയാകും

ക്രോയിഡണ്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.കെ (കേരള ചാപ്റ്റര്‍) സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം 2026 മാര്‍ച്ച് 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്രോയിഡണ്‍ പൊള്ളാര്‍ഡ്‌സ് ഹില്ലിലെ ന്യൂ ഹോറൈസണ്‍ സെന്ററില്‍ നടക്കുമെന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ അറിയിച്ചു. സ്വീഡനിലെ ഇന്ത്യന്‍ എംബസിയിലെ പ്രോട്ടോകോള്‍ ഓഫീസറും പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞനുമായ റാണ പ്രതാപ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ ഷേക്ക് ഇസ്മയില്‍ നൂറാനി, റവ. പ്രകാശ് തങ്കച്ചന്‍ (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്), കെ. ശിവകുമാര ശര്‍മ്മ (ശ്രീ നാഗപ്പുസനി അമ്മന്‍ ടെമ്പിള്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സന്ദേശം നല്‍കും.

 സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഇഫ്താര്‍ സംഗമത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. വിവിധ മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും മാനിച്ച് പരസ്പര സ്‌നേഹവും ഐക്യവും വളര്‍ത്തിപ്പോറ്റുന്ന വേദിയായിരിക്കും ഈ സംഗമമെന്ന് സംഘാടകര്‍ വ്യക്തമാക്കി. നോമ്പുതുറയുടെ ആത്മീയതയ്‌ക്കൊപ്പം മനുഷ്യസ്‌നേഹവും മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമായും ഈ സംഗമം മാറുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. സ്‌നേഹവും സഹകരണവും പരസ്പര ബഹുമാനവും നിറഞ്ഞ സമൂഹനിര്‍മ്മാണത്തിന് ഇത്തരം കൂട്ടായ്മകള്‍ പ്രചോദനമാകട്ടെയെന്നും സംഘാടകരായ ബേബിക്കുട്ടി ജോര്‍ജ്, അപ്പാ ഗഫൂര്‍, അഷ്റഫ് അബ്ദുള്ള, വില്‍സണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ്, അനൂപ് ശശി എന്നിവര്‍ പറഞ്ഞു.

സ്ഥലം:

 New Horizon Centre

S Lodge Ave, Pollards Hill, Croydon CR4 1LT

 

 കൂടുതല്‍ വിവരങ്ങള്‍ക്ക്:

 Babykkutty George - 07961 390907

 Appa Gafoor - 07534 499844

 Ashraf Abdulla - 07868 519721

 Wilson George - 07725 737105

 George Joseph - 07954 414478

 Anoop Sasi - 07743 024090

 




കൂടുതല്‍വാര്‍ത്തകള്‍.