CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 27 Seconds Ago
Breaking Now

സിദ്ദിഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്, ഒന്നിച്ച് അഭിനയിച്ച് അച്ഛന്‍ മകള്‍ രംഗങ്ങള്‍ ഗംഭീരം ; ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് സജീവ ചര്‍ച്ചയായിരിക്കെ ഉയരെ എന്ന സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. സിദ്ദീക്കേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണെന്ന് അദ്ദേഹം കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ സിദ്ദീഖിന്റെ പങ്കിനെ പറ്റി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

'ഉയരെ എന്ന സിനിമയോട് ചില അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും സിദ്ദീഖും പാര്‍വതിയും ഒന്നിച്ച അഭിനയിച്ച അച്ഛന്‍ മകള്‍ രംഗങ്ങള്‍ മനോഹരമായിരുന്നു…സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍,' ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ട്രോളാണോയെന്നും, ഈ സമയമാണ് അഭിപ്രായത്തിന് നല്ലതല്ലേ എന്നും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ്.

 




കൂടുതല്‍വാര്‍ത്തകള്‍.