ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ മാര്‍ക്കോ യാന്‍സണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതിനു പിന്നാലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പന്തേല്‍പ്പിച്ച കോഹ്‌ലിയുടെ തീരുമാനത്തെയാണ് പൃഥ്വിരാജ് പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രശംസ.
'ജൊഹാന്നാസ്ബര്‍ഗ് ടെസ്റ്റ് ഡ്രസിംഗ് റൂമില്‍ വച്ച് കണ്ട ശേഷം ഇപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ ക്രീസിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ബോള്‍ എറിഞ്ഞുകൊടുത്തു, ഇതാണ് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡ്! ശരിയായ ക്രിക്കറ്റ് ബോക്‌സ് ഓഫീസ്' എന്നാണ് പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്.