CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 8 Seconds Ago
Breaking Now

ഒരു ക്രിസ്മസ് ഗൂഢാലോചന! ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറംതള്ളാന്‍ ചാള്‍സും, മകന്‍ വില്ല്യമും പദ്ധതിയിട്ടു; 'പ്രിയപ്പെട്ട മകനെ' പുറത്താക്കാന്‍ സമയമായെന്ന് ഇരുവരും രാജ്ഞിയെ അറിയിച്ചു; മറ്റ് വഴികളില്ലാതെ രാജ്ഞി സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട്

ക്രിസ്മസ് കാലത്താണ് വെയില്‍സ് രാജകുമാരന്‍ തന്റെ കത്തിക്ക് മൂര്‍ച്ച കൂട്ടിയത്

ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കാന്‍ ചാള്‍സ് രാജകുമാരന്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. മകന്‍ വില്ല്യം രാജകുമാരന്റെ കൂടി പിന്തുണ ഇതിനായി നേടുന്നതില്‍ ചാള്‍സ് വിജയിക്കുകയും ചെയ്‌തെന്നാണ് സണ്‍ റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്നാണ് 'പ്രിയപ്പെട്ട മകനെ' രാജകുടുംബത്തില്‍ നിന്നും പുറത്താക്കാന്‍ സമയമായെന്ന് രാജ്ഞിയെ അറിയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ക്രിസ്മസ് കാലത്താണ് വെയില്‍സ് രാജകുമാരന്‍ തന്റെ കത്തിക്ക് മൂര്‍ച്ച കൂട്ടിയത്. സഹോദരന്റെ മുന്നിലുള്ള വഴികളെല്ലാം അടഞ്ഞെന്ന് തീരുമാനിച്ചാണ് സൈനിക പദവികളും, പേട്രണേജുകളും, എച്ച്ആര്‍എച്ച് പദവിയും തിരിച്ചുപിടിച്ച് രാജകുടുംബത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇക്കാര്യത്തില്‍ മകന്‍ വില്ല്യമിന്റെ ഉപദേശവും ഇദ്ദേഹം തേടി. The Prince of Wales planned the axing of Andrew over Christmas before getting the full backing of Prince William

ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു. കഠിനമായ വ്യഥയോടെയാണ് 95-കാരിയായ രാജ്ഞി മകനെ പുറത്താക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചത്. 

ഭര്‍ത്താവ് ഫിലിപ്പ് അരികില്ലാത്ത അവസ്ഥയില്‍ ചാള്‍സ് രാജകുമാരന്‍ അധികാരവും, സ്വാധീനവും എടുത്ത് ഉപയോഗിച്ച് രാജ്ഞിക്ക് പിന്തുണ നല്‍കാന്‍ തുടങ്ങിയെന്നാണ് ഇത് നല്‍കുന്ന സൂചന. ആന്‍ഡ്രൂവിന്റെ വിധി തീരുമാനിച്ച ശേഷം കഴിഞ്ഞ ആഴ്ച സഹോദരങ്ങളായ ആനി രാജകുമാരിയും, എഡ്വാര്‍ഡ് രാജകുമാരനും റോയല്‍ ലോഡ്ജിലെത്തി വരാനിരിക്കുന്ന വിഷയങ്ങളെ കുറിച്ച് അറിയിക്കുകയും ചെയ്‌തെന്നാണ് വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.