ഒമ്പതാം ദിവസവും ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഒമിക്രോണ്‍ വ്യാപന ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്. ഇന്നലെ 99652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കു വച്ച് 44 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്താല്‍ ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്.
ഒമിക്രോണ്‍ കുറയുന് സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നേക്കും. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ വിഷയങ്ങളില്‍ ഇളവുണ്ടാകും. ഇനിയും നിയന്ത്രണം കൊണ്ടുവന്നിട്ട് കാര്യമില്ലെന്ന ചിന്തയിലാണ് ഒരു വിഭാഗം. കോവിഡിനൊപ്പം പ്രതിരോധം തീര്‍ത്ത് ജീവിക്കാനേ സാധിക്കൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വേനല്‍ക്കാലമെത്തുമ്പോള്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. മേയ് ജൂലൈ മാസങ്ങള്‍ക്കിടെ വീണ്ടുമൊരു തരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.