CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 7 Seconds Ago
Breaking Now

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുണ്ടോ? നാട്ടില്‍ പോയി യുകെയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് തന്നെ അവസാനിപ്പിക്കും; കൊവിഡ് പാസും, വര്‍ക്ക് ഫ്രം ഹോമും നിര്‍ത്തലാക്കുമ്പോള്‍ മാസ്‌ക് നിബന്ധന മാത്രം തുടരും

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ കൊവിഡ് വിലക്കുകളും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ പ്രതീക്ഷ

ഫെബ്രുവരിയില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാത്തിരിക്കുന്നത് ആശ്വാസ വാര്‍ത്ത. ഹാഫ് ടേം ഹോളിഡേയ്ക്കിടയില്‍ വിദേശ യാത്ര നടത്തുന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് മടങ്ങിവരവില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വിലക്കുകള്‍ നാടകീയമായി വെട്ടിച്ചുരുക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം. 

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം. യാത്രാ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന നടപടി കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദം ചുരുക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ജനുവരി 26ന് പ്ലാന്‍ ബി വിലക്കുകള്‍ നീക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ടെസ്റ്റിംഗ് നിയമങ്ങളിലെയും മാറ്റങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. In Britain, work-from-home guidance and Covid passports to access large events have formed the backbone of Plan B, imposed in early December. But Sage has now formally acknowledged what many experts have been saying for weeks, namely that Omicron is much less severe than previous strains of the virus

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ കൊവിഡ് വിലക്കുകളും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ പ്രതീക്ഷ. രാജ്യത്തെ കൊവിഡ് കണക്കുകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ജാവിദ് പറയുന്നു. പിസിആര്‍ ടെസ്റ്റുകള്‍ അവസാനിപ്പിച്ച ശേഷം നിരവധി കുടുംബങ്ങള്‍ ഹാഫ് ടേം ഹോളിഡേ ബുക്ക് ചെയ്യുന്നുണ്ട്. നാല് പേരടങ്ങുന്ന കുടുംബത്തിന് 300 പൗണ്ടാണ് ഇതുവഴി ലാഭം. 

ജനുവരി അവസാനത്തോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള എല്ലാ കൊവിഡ് ടെസ്റ്റുകളും നീക്കാനാണ് ആലോചിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായി ബന്ധമുള്ള ശ്രോതസ്സ് ടൈംസിനോട് പറഞ്ഞു. ജനുവരി 26ന് പ്ലാന്‍ ബി വിലക്കുകള്‍ റിവ്യൂ ചെയ്യുന്നതിന് അനുബന്ധമായി ഈ മാറ്റവും പ്രഖ്യാപിക്കും, ശ്രോതസ്സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.