CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 28 Seconds Ago
Breaking Now

പാലാ ബസിനുള്ളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം ; വിവാഹിതനെന്ന കാര്യം മറിച്ച് പ്രണയം നടിച്ചു ; കണ്ടക്ടര്‍ അറസ്റ്റില്‍

ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സലാണ് പാലാ പോലീസിന്റെ പിടിയില്‍ ആയത്.  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് അഫ്‌സല്‍ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് ബസിലെ സ്ഥിരം യാത്രകാരിയായ വിദ്യാര്‍ത്ഥിനിയെ വശീകരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനി കൊട്ടാരമാറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ യും സംഘവും എത്തിയാണ് ബസിനുള്ളില്‍ നിന്ന് അഫ്‌സലിനെയും വിദ്യാര്‍ത്ഥിനിയെയും കണ്ടെത്തുകയായിരുന്നു.

പീഡനത്തിന് ഒത്താശ ചെയ്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പൊലീസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. ബസ്സും കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ്  കൗണ്‍സിലിംഗിന് വിധേയമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.