CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 12 Seconds Ago
Breaking Now

ജനുവരി 26ന് എല്ലാ നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി സര്‍ക്കാര്‍ ; മാസ്‌ക് ധരിക്കണം, രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇളവുകള്‍ വരുന്നു

വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയും.

കോവിഡ് നിയന്ത്രണങ്ങളില്‍ ജനുവരി 26 ആകുന്നതോടെ ഇളവുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  കോവിഡ് കേസുകള്‍ കുറയുന്നതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടേയും രോഗികളുടേയും എണ്ണം കുറയുന്നത് ആശ്വാസകരമാണെങ്കിലും ലഭ്യമായ അവസാന ഔദ്യോഗിക കണക്കുകള്‍ പ്രകാരമാകും ഇളവുകള്‍ തീരുമാനിക്കുക.

ജനുവരി 26നാണ് പ്ലാന്‍ബിയുടെ പുനരവലോകനം. മാസ്‌ക് ധരിക്കല്‍ തുടരേണ്ടിവരും. വര്‍ക്ക് ഫ്രം ഹോം , കോവിഡ് പാസ്‌പോര്‍ട്ട് എന്നിവ ഒഴിവാക്കിയേക്കും. വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയും. 

ബ്രിട്ടനില്‍ ഇന്നലെ 81713 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 287 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനാലാണ് രോഗം ഗുരുതരമാകാത്തതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം അവസാനിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണ്. പലര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളൂ. ഭയപ്പെട്ടതു പോലെ പുതിയ തരംഗത്തില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ടായില്ല. ആശുപത്രി മേഖല ഇക്കാര്യത്തില്‍ ആശ്വാസത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.