CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 43 Seconds Ago
Breaking Now

ഐറ്റം നമ്പറിന് സാമന്ത വാങ്ങിയത് അഞ്ചു കോടി!

'പുഷ്പ'യിലെ ഐറ്റം ഡാന്‍സിന് സാമന്ത വാങ്ങിയ പ്രതിഫലം കണ്ട് പ്രേക്ഷകരുടെ കണ്ണു തള്ളിയിരുന്നു. ഒന്നര കോടി രൂപയാണ് താരം 'ഊ അന്തവാ' എന്ന ഗാനത്തിനായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം വാങ്ങിയത് അഞ്ചു കോടി രൂപയാണ്.

പുഷ്പയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സമാന്തയുടെ ഐറ്റം ഡാന്‍സ്. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സാണ് ഇത്. 51 മില്യണ്‍ വ്യൂസ് നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. അല്ലു അര്‍ജുന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറഞ്ഞിരുന്നു.

തനിക്ക് പല ഇന്‍ഹിബിറ്റേഷന്‍സും ഉണ്ടായിരുന്നു. പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടിയും. പക്ഷെ അല്ലു അര്‍ജുന്‍ തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നാണ് സമാന്ത പറഞ്ഞത്.

സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്ത ഈ ഗാനത്തില്‍ അഭിനയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.