CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 31 Seconds Ago
Breaking Now

റഷ്യന്‍ അധിനിവേശ ഭീഷണിയില്‍ ഉക്രെയിനില്‍ വെടിപൊട്ടുമോ? ഹൈടെക് ആയുധങ്ങളും, ട്രെയിനിംഗ് ടീമും അടക്കം ബ്രിട്ടീഷ് സൈനികരെ ഉക്രെയിനിലേക്ക് അയച്ചു; ആര്‍എഎഫ് വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് തടഞ്ഞ് ജര്‍മ്മനി

ഉക്രെയിന്റെ പ്രതിരോധശേഷി ഉയര്‍ത്താനുള്ള സുരക്ഷാ പിന്തുണയാണ് യുകെ നല്‍കുന്നതെന്ന് വാല്ലസ് എംപിമാരോട് പറഞ്ഞു

ഉക്രെയിനില്‍ റഷ്യ അധിനിവേശം നടത്തിയേക്കുമെന്ന ഭീതിയില്‍ സൈന്യത്തിനൊപ്പം ഹൈടെക് ആയുധങ്ങളും അയച്ച് ബ്രിട്ടന്‍. വ്‌ളാദിമര്‍ പുടിനുള്ള വ്യക്തമായ സൂചനയുമായാണ് രണ്ട് ആര്‍എഎഫ് ട്രാന്‍സ്‌പോര്‍ടേഴ്‌സ് ഉക്രെയിന് ആവശ്യമുള്ള മിസൈല്‍ സിസ്റ്റവുമായി പറന്നത്. 

വിമാനത്തില്‍ യാത്ര ചെയ്ത ബ്രിട്ടീഷ് സൈനികര്‍ ഉക്രെയിനില്‍ തങ്ങുകയും, റഷ്യന്‍ ടാങ്കുകളെ നേരിടാന്‍ അവിടുത്തെ സൈന്യത്തെ പഠിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ഭാഗത്ത് നിന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിനിയോഗമെന്ന് ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാല്ലസ് പറഞ്ഞു. 'I still remain hopeful that diplomacy will prevail,' Mr Wallace said. 'It is President Putin's (pictured) choice whether to choose diplomacy and dialogue, or conflict and the consequences'

1 ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അധിനിവേശം ഉണ്ടായേക്കുമെന്ന ഭീതിയാണ് ഉയരുന്നത്. തങ്ങള്‍ക്ക് അക്രമിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ക്രെംലിന്‍ വാദിക്കുന്നതെങ്കിലും സൈന്യത്തെയും, ടാങ്കുകളും, മറ്റ് ആയുധങ്ങളും നിരത്തുന്നത് മറിച്ചുള്ള സന്ദേശമാണ് നല്‍കുന്നത്. 

ഉക്രെയിന്റെ പ്രതിരോധശേഷി ഉയര്‍ത്താനുള്ള സുരക്ഷാ പിന്തുണയാണ് യുകെ നല്‍കുന്നതെന്ന് വാല്ലസ് എംപിമാരോട് പറഞ്ഞു. എന്നാല്‍ ഉക്രെയിന് ആയുധങ്ങള്‍ നല്‍കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഉക്രെയിന് നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ പരിശോധിക്കാന്‍ സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റുകളെ അയയ്ക്കാന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നാലെനാ ബെയര്‍ബോക്ക് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.