CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes 15 Seconds Ago
Breaking Now

വെള്ളമടി പാര്‍ട്ടിയെ കുറിച്ച് ബോറിസിനും അറിവുണ്ടായിരുന്നു, പാര്‍ലമെന്റില്‍ പറഞ്ഞത് നുണ! പ്രധാനമന്ത്രിയുടെ കസേര തെറിപ്പിക്കാന്‍ ഉറച്ച് മുന്‍ ഉപദേശകന്‍; ലോക്ക്ഡൗണ്‍ ലംഘിച്ച പരിപാടിയുടെ സത്യാവസ്ഥ എംപിമാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്താമെന്ന് കുമ്മിംഗ്‌സ്; പുറത്തുവരാന്‍ ഇനിയും ചിത്രങ്ങള്‍ ബാക്കി?

ടോറി പാര്‍ട്ടി ലോക്ക്ഡൗണ്‍ ലംഘന വിവാദങ്ങളില്‍ പെട്ടതോടെ ലേബര്‍ പാര്‍ട്ടി 13 പോയിന്റ് ലീഡ് നേടിയതായി സര്‍വ്വെ

ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളെ കുറിച്ച് ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ്. പ്രധാനമന്ത്രിയെ ഒരു നുണയനായി മുദ്രകുത്താന്‍ പ്രതിജ്ഞയെടുക്കുമെന്നാണ് മുന്‍ ഉപദേശകന്റെ നിലപാട്. 2020 മെയില്‍ നടന്ന പാര്‍ട്ടിയെ കുറിച്ച് താന്‍ ബോറിസിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ ആശങ്കകള്‍ പകുത്തുനീക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് കുമ്മിംഗ്‌സ് വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ ബോറിസ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഈ വെളിപ്പെടുത്തല്‍. തന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് സംഘടിപ്പിച്ച പാര്‍ട്ടി ജോലിയുമായി ബന്ധപ്പെട്ടാണെന്നും, അത് നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നുമാണ് ബോറിസ് സഭയില്‍ അവകാശപ്പെട്ടത്. ഈ വിഷയത്തില്‍ സീനിയര്‍ സിവില്‍ സെര്‍വന്റ് സ്യൂ ഗ്രേ അന്വേഷണം നടത്തിവരികയാണ്. He added: 'Not only me but other eyewitnesses who discussed this at the time would swear under oath this is what happened.'

പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താന്‍ സമ്പൂര്‍ണ്ണ തോതിലുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന മുന്നറിയിപ്പാണ് കുമ്മിംഗ്‌സ് നല്‍കുന്നത്. 'മാര്‍ട്ടിന്‍ കെട്ടിടത്തിലുള്ള എല്ലാവരെയും ഡ്രിങ്ക്‌സ് പാര്‍ട്ടിക്ക് ക്ഷണിച്ചപ്പോള്‍ ഇതില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയെ മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇത് കാര്യമാക്കിയില്ല', കുമ്മിംഗ്‌സ് ബ്ലോഗില്‍ കുറിച്ചു. 

എന്നാല്‍ ഈ വാദങ്ങള്‍ നം. 10 വക്താവ് നിഷേധിച്ചു. ഇത്തരത്തില്‍ യാതൊരു മുന്‍കൂര്‍ ഉപദേശവും ലഭിച്ചില്ലെന്നാണ് വക്താവിന്റെ അവകാശവാദം. പാര്‍ട്ടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാനുണ്ടെന്ന് കുമ്മിംഗ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ടോറി പാര്‍ട്ടി ലോക്ക്ഡൗണ്‍ ലംഘന വിവാദങ്ങളില്‍ പെട്ടതോടെ ലേബര്‍ പാര്‍ട്ടി 13 പോയിന്റ് ലീഡ് നേടിയതായി സര്‍വ്വെ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.