Breaking Now

പാസ്പോര്‍ട്ടിന്റെ രൂപമാറ്റം മൂലം നൂറുകണക്കിന് ഇന്ത്യക്കാര്‍ ബുദ്ധിമുട്ടില്‍

ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ രൂപമാറ്റം മൂലം ജിദ്ദയിലെ നൂറുക്കണക്കിന് ഇന്ത്യക്കാര്‍ ബുദ്ധിമുട്ടിൽ .

പാസ്പോര്‍ട്ടിന്റെ രൂപമാറ്റം സംബന്ധിച്ച് ഔദ്യോഗികവിവരം ലഭിക്കാത്തതിനാല്‍ സൗദി പാസ്പോര്‍ട്ട് ‌ ഓഫിസില്‍ നിന്നും റീ-എന്‍ട്രി, എക്സിറ്റ്‌ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നില്ല. 

ഏതാണ്ട് ഒരു മാസം മുമ്പാണ് പുതിയ രൂപത്തിലുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുടെ വിതരണം ആരംഭിച്ചത്. പുറംചട്ടയുടെ ഉള്‍ഭാഗത്ത് ഫോട്ടോയും പേരുവിവരങ്ങളും ചേര്‍ത്തിരുന്ന സ്ഥാനത്ത് പുതിയ പാസ്പോര്‍ട്ടില്‍ ഈ വിവരങ്ങളുള്ളത് ഉള്‍പേജിലാണ്. പുതിയ പാസ്പോര്‍ട്ടുമായി റീഎന്‍ട്രിക്കും മറ്റും ജിദ്ദയിലെ സൗദി പാസ്പോര്‍ട്ട് ഓഫിസില്‍ എത്തുന്ന ഇന്ത്യക്കാരെ മടക്കി അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

പാസ്പോര്‍ട്ടിന്‍റെ രൂപമാറ്റത്തെ കുറിച്ച ഔദ്യോഗിക വിവരം സൗദി പാസ്പോര്‍ട്ട് ‌ഓഫിസില്‍ ലഭിക്കാത്തതാണത്രെ ഇതിനു കാരണം. ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ വിവരമറിയിച്ചു. വിദേശ കാര്യമാന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി ജവാസാത്തിനെ, അതായത് സൗദി പാസ്പോര്‍ട്ട് ‌ ഓഫിസിനെ, അറിയിക്കേണ്ടത്. പാസ്പോര്‍ന്റെ  രൂപമാറ്റം സംബന്ധിച്ച് രേഖാമൂലം സൗദി വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട് എന്നാണു ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ വിശദീകരണം. എന്നാല്‍ പുതിയ പാസ്പോര്‍ട്ടുമായി ജവാസാത്തില്‍ എത്തുന്ന നൂറുകണക്കിനാളുകള്‍ ഇപ്പോഴും മടങ്ങുകയാണ്.

അടിയന്തരമായി നാട്ടിലേക്ക് പോകാനുള്ളവരുടെ റീ എന്‍ട്രിയും ഫൈനല്‍ എക്സിറ്റുമെല്ലാം അനിശ്ചിതമായി നീളുകയാണ്. അതേസമയം കോണ്‍സുലേറ്റില്‍നിന്നുള്ള കത്തുമായി ജവാസാത്തില്‍ എത്തിയ ചിലര്‍ക്കു പാസ്പോര്‍ട്ട്‌ സേവനങ്ങള്‍ ലഭിക്കുകയും അതില്‍ കൂടുതല്‍ പേരെ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സജീവ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് നൂറുക്കണക്കിന് ഇന്ത്യക്കാർ .

 




കൂടുതല്‍വാര്‍ത്തകള്‍.