CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 30 Seconds Ago
Breaking Now

ആശ്വസിക്കാന്‍ വകയില്ല! ഒമിക്രോണിന്റെ കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള വേര്‍ഷന്‍ ഒരു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ പടരും? തലകുനിക്കാതെ കൊവിഡ് കേസുകള്‍; 96,871 പുതിയ രോഗികള്‍; വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തിയതിന്റെ ഇഫക്ട്

കുട്ടികളില്‍ കേസുകള്‍ മഹാമാരിയുടെ ഏറ്റവും ഉയരത്തില്‍ എത്തിയെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ ഗവേഷകര്‍

ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ സ്പ്രിംഗ് സീസണ്‍ വരെ ഉയര്‍ന്ന് നില്‍ക്കുമെന്ന് വിദഗ്ധര്‍. ഒമിക്രോണിന്റെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കിന് പുറമെ സബ്‌വേരിയന്റായ ബിഎ.2 പൊട്ടിപ്പുറപ്പെടുന്നതും ചേര്‍ന്ന് രോഗികളുടെ എണ്ണം ഉയര്‍ത്തുമെന്നാണ് കിംഗ്‌സ് കോളേജ് സ്റ്റഡിയിലെ ലീഡ് ശാസ്ത്രജ്ഞനും, എപ്പിഡെമോളജിസ്റ്റുമായ പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

സബ്‌വേരിയന്റ് രാജ്യത്ത് ഒരു മാസത്തിനകം പ്രധാന വേരിയന്റായി ശക്തിയാര്‍ജ്ജിക്കുമെന്നും വിദഗ്ധര്‍ വാദിക്കുന്നു. ഒറിജിനല്‍ സ്‌ട്രെയിനെ അപേക്ഷിച്ച് കൂടുതല്‍ ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്നതാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ തന്നെ 125 പുതിയ കേസുകളില്‍ ഒന്നിന് കാരണം ഈ സബ് വേരിയന്റാണ്. പക്ഷെ ഇതും വാക്‌സിനെ പ്രതിരോധിക്കുന്നതല്ലെന്നത് ആശ്വാസകരമാണ്. ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കുന്നവര്‍ക്ക് ബിഎ.2ന് എതിരെ 70 ശതമാനം സുരക്ഷയുണ്ട്. Analysis of real-world data by the UKHSA has allayed concerns that Omicron variant BA.2 could more easily slip past vaccine immunity than Omicron. The scientists found two and three doses of vaccines work just as well against both strains. A booster was found to give 70 per cent protection against symptomatic infection from BA.2 (yellow bar), compared to 63 per cent with the original Omicron (red bar)

ദൈനംദിന കൊറോണാവൈറസ് കേസുകള്‍ ഒരാഴ്ചയ്ക്കിടെ പത്ത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതോടെ കേസുകളും തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. 96,871 പോസിറ്റീവ് ടെസ്റ്റുകളാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ രേഖപ്പെടുത്തിയത്. എന്‍എച്ച്എസിലെ സമ്മര്‍ദം രണ്ടാഴ്ചയ്ക്കിടെ കുറയുന്നതായി സൂചന നല്‍കി ആശുപത്രി പ്രവേശനങ്ങള്‍ 13 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 

ക്ലാസുകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് കേസുകള്‍ കൂടുമ്പോഴാണ് ഈ കുറവ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ തന്നെയാണ് രോഗികളുടെ എണ്ണം ഉയരുന്നത്. കുട്ടികളില്‍ കേസുകള്‍ മഹാമാരിയുടെ ഏറ്റവും ഉയരത്തില്‍ എത്തിയെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കേസുകള്‍ തിരിച്ചെത്തിയതെന്ന് പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.