CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 39 Minutes 49 Seconds Ago
Breaking Now

ഭക്ഷ്യവിലയെ കുറിച്ച് 'ദുരന്ത' മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ നിസ്സഹായനെന്ന് ആന്‍ഡ്രൂ ബെയ്‌ലി; ജീവിതം ബുദ്ധിമുട്ടിലാകുമ്പോഴും ശമ്പള വര്‍ദ്ധന ചോദിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉപദേശവും?

ഉക്രെയിന്‍ യുദ്ധം ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന് ഗവര്‍ണര്‍

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് പ്രഖ്യാപിച്ച് കൈയൊഴിഞ്ഞിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി. ഭക്ഷ്യവില കുതിച്ചുയരുന്നത് ഇനിയും തുടരുമെന്നും, പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തില്‍ നിസ്സഹായനാണെന്നുമാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി എംപിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. 

ഉക്രെയിന്‍ യുദ്ധം ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ പണപ്പെരുപ്പമാണ് കേന്ദ്ര ബാങ്കിന്റെ മറ്റൊരു തലവേദന. ഗോതമ്പ്, പാചക എണ്ണ എന്നിവ സംബന്ധിച്ച് ആശങ്ക ഏറെയാണ്. ഈ വര്‍ഷം വരുമാനത്തില്‍ 'യഥാര്‍ത്ഥ' തിരിച്ചടി ഉണ്ടാകുമെന്നും ബെയ്‌ലി മുന്നറിയിപ്പ് നല്‍കുന്നു.Mr Bailey told MPs he felt 'helpless'. Pictured: the Prime Minister today joined by Middlesex Cricket Club and students from Bourne Primary School in the garden of Number 10 for a cricket workshop

വിലകള്‍ 30 വര്‍ഷത്തിനിടെ ഏറ്റവും വേഗത്തില്‍ കുതിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് ജനങ്ങളെ യഥാര്‍ത്ഥത്തില്‍ ദരിദ്രരാക്കുന്നു. കൂടാതെ പണപ്പെരുപ്പം ഉയരുന്നത് ഭവനങ്ങളുടെ ചെലവഴിക്കലിനെ സാരമായി ബാധിക്കുകയും, തൊഴിലില്ലായ്മ ഉയരാനും ഇടയാക്കുകയും ചെയ്യും. UK inflation hits 30-year high of 7% - CNN

ഉക്രെയിനില്‍ റഷ്യ അക്രമം തുടരുമ്പോള്‍ ഇവിടെ നിന്നും ചരക്കുകള്‍ പുറത്തേക്ക് അയയ്ക്കുന്നത് ബുദ്ധിമുട്ടായി മാറുകയാണെന്ന് ബെയ്‌ലി ചൂണ്ടിക്കാണിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദന രാജ്യമായ ഉക്രെയിനിലെ ധനകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചപ്പോഴാണ് ഷിപ്പിംഗ് മേഖലയിലെ ബുദ്ധിമുട്ട് അറിയിച്ചത്. ലോകത്തിലെ ഗോതമ്പ് ശേഖരത്തിലെ 10 ശതമാനം ഉക്രെയിനാണ് നല്‍കുന്നത്. സണ്‍ഫ്‌ളവര്‍ ഓയിലിന്റെ പ്രധാന ഉത്പാദനവും ഇവിടെയാണ്. 

അതേസമയം ഉയര്‍ന്ന വരുമാനമുള്ള ആളുകള്‍ വലിയ ശമ്പള വര്‍ദ്ധന ആവശ്യപ്പെടരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരാജയപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ നിലപാട് വെളിപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.