CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

പൊള്ളലേറ്റ് മരിച്ച നിഷയ്ക്ക് ഈ മാസം 30ന് എന്‍ഫീല്‍ഡില്‍ യാത്രാമൊഴി ; നോര്‍ത്താംപ്ടണില്‍ മരിച്ച ജെയ്‌മോന്റെ സംസ്‌കാരവും യുകെയില്‍ തന്നെ നടത്തും

കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകള്‍ മെയ് 30 നു തിങ്കളാഴ്ച എന്‍ഫീല്‍ഡില്‍ നടത്തപ്പെടും

പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകള്‍ മെയ് 30 നു തിങ്കളാഴ്ച എന്‍ഫീല്‍ഡില്‍ നടത്തപ്പെടും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങള്‍ ക്രമേണ പ്രവര്‍ത്തനരഹിതം ആവുകയും തുടര്‍ന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. പരേതക്ക് 49 വയസ്സ് പ്രായം ഉണ്ടായിരുന്നു.

മെയ് 30 നു തിങ്കളാഴ്ച രാവിലെ 11:30 നു എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ & സെന്റ് ജോജ്ജ്  ദേവാലയത്തില്‍ കൊണ്ടുവരുന്ന   മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റു വാങ്ങും. കൃത്യം 12:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനവസരം ഒരുക്കുന്നതാണ്.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ്  റോഡിലുള്ള, എന്‍ഫീല്‍ഡ് ക്രിമിറ്റോറിയം & സിമറ്ററിയില്‍ സംസ്‌ക്കാരം നടത്തും.

വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്ത് എം ആര്‍  ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ, ഇഗ്ഗി എന്നിവര്‍ മക്കളാണ്.

അപ്രതീക്ഷിതമായി മരണമടഞ്ഞ ജോയ്‌മോനും വിടനല്‍കാനുള്ള തയ്യാറെടുപ്പിലാണ് യുകെ മലയാളി സമൂഹം. ജോയ്‌മോന്റേയും സന്ധ്യയുടേയും മാതാപിതാക്കള്‍ ഉള്‍പ്പെടെ യുകെയിലെത്തിച്ച ശേഷം സംസ്‌കാരം നടത്താനാണ് തീരുമാനം. സംസ്‌കാര തീയതി പിന്നീടേ അറിയിക്കൂ. 

നോര്‍ത്താംപ്ടണ്‍ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. പ്രിയപ്പെട്ടവര്‍ നാട്ടില്‍ നിന്ന് എത്തിയ ശേഷം സംസ്‌കാര തിയതി തീരുമാനിക്കും.




കൂടുതല്‍വാര്‍ത്തകള്‍.