CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 52 Seconds Ago
Breaking Now

എന്റെ സുഹൃത്ത് ആകാനും വീട് സന്ദര്‍ശിക്കാനുമൊക്കെ ഒരു യോഗ്യത വേണം, അവര്‍ക്ക് അതില്ല: കങ്കണ

തന്റെ സുഹൃത്താകാനുള്ള യോഗ്യത ബോളിവുഡ് താരങ്ങള്‍ക്ക് ആര്‍ക്കുമില്ലെന്ന് നടി കങ്കണ റണാവത്ത്. വീട്ടില്‍ അതിഥിയായി വരാന്‍ ബോളിവുഡിലെ ഒരാള്‍ക്കും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ബോളിവുഡില്‍ നിന്നുള്ള ആരും ഈ പറഞ്ഞ കാര്യത്തിന് അര്‍ഹരല്ല. അവരെ പുറത്ത് കണ്ടാല്‍ കൊള്ളാം, പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്' എന്ന് കങ്കണ പ്രതികരിച്ചു.

താങ്കള്‍ക്ക് ബോളിവുഡില്‍ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന്, 'ഒട്ടും ഇല്ല, ഇവിടെയുള്ളവര്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ആകാന്‍ യോഗ്യതയില്ല. അതിനൊരു യോഗ്യത വേണം എന്നാണ് നടി പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.