CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 7 Seconds Ago
Breaking Now

കാന്‍ ചലച്ചിത്രമേളയില്‍ ഇത്തവണ ഐശ്വര്യ റായിയ്ക്ക് ഒപ്പം മകള്‍ ആരാധ്യയും

കാന്‍ ചലച്ചിത്രമേളയില്‍ ഇത്തവണ ഐശ്വര്യ റായിയ്ക്ക് ഒപ്പം മകള്‍ ആരാധ്യയും. മെയ് 17 മുതല്‍ മെയ് 28 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കടുക്കാന്‍ കുടുംബസമേതം യാത്രതിരിച്ച അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്ക് ഒപ്പം ഇത്തവണ മകള്‍ ആരാധ്യയുമുണ്ട്. മുബൈ വിമാനത്താവളത്തിലെത്തിയ ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ തന്നെയാണ് വിഡിയോയുടെ ശ്രദ്ധാകേന്ദ്രം. അമ്മയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്ന ആരാധകര്‍ക്കായി മാറി കൊടുക്കുന്ന ആരാധ്യയെയും വിഡിയോയില്‍ കാണാം. അമ്മയുടെ തോളൊപ്പമെത്തിയെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.