CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 36 Minutes 50 Seconds Ago
Breaking Now

കിങ്സ്ലിനിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏറ്റുമാനൂര്‍ സ്വദേശി ജോണി എം കുര്യന്റെ മൃതദേഹം സംസ്‌കരിച്ചു ; ഹോളി ഫാമിലി ചര്‍ച്ചില്‍ പ്രിയപ്പെട്ടവരെത്തി ജോണിയ്ക്ക് വിട നല്‍കി

കിങ്സ്ലിന്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ശുശ്രൂഷയിലും സംസ്‌കാര ചടങ്ങുകളിലും നിരവധി യുകെ മലയാളികളാണ് പങ്കെടുത്തത്.

കിങ്സ്ലിനിലെ കൗണ്‍സില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏറ്റുമാനൂര്‍ സ്വദേശി ജോണി എം കുര്യന്റെ മൃതദേഹം സംസ്‌കരിച്ചു. കിങ്സ്ലിന്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ശുശ്രൂഷയിലും സംസ്‌കാര ചടങ്ങുകളിലും നിരവധി യുകെ മലയാളികളാണ് പങ്കെടുത്തത്. 

ഏറ്റുമാനൂരിലെ എം കുര്യന്‍ മാളിയേക്കല്‍ മേരി കുര്യന്‍ തേമ്മാം കുഴിയില്‍ ദമ്പതികളുടെ മകനാണ്. ഭാര്യ മോളി, ലീമ, ഐമ എന്നിവരാണ് മക്കള്‍

മരുമകന്‍ മെബിന്‍

മാത്യു ,ആനി ,ജെയിംസ്, ജോസ് ,ആന്റസ് ,സജി ,ഷിനില്‍, ആന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

ഈ മാസം 2നാണ് 57 കാരനായ ജോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. പത്തു വര്‍ഷത്തിലേറെയായി കേംബ്രിഡ്ജ്‌ഷെയറിലെ കിങ്സ്ലിനിലായിരുന്നു താമസം.

ഈ മാസം 4ന് രാവിലെ കൊച്ചിയില്‍ എയര്‍ഇന്ത്യാ വിമാനത്തിനു പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതു പ്രകാരം ബന്ധുക്കള്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. എന്നാല്‍ വിമാനത്തില്‍ അങ്ങനെ ഒരാള്‍ യാത്ര ചെയ്തില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ യുകെയില്‍ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.

അധികം സുഹൃത്തുക്കളില്ലായിരുന്നു. സമീപ പ്രദേശങ്ങളിലെ മലയാളികളുടെ കടയില്‍ ഇടയ്ക്ക് വരുന്നതൊഴിച്ചാല്‍ ബന്ധങ്ങള്‍ കുറവാണ്. ഏറ്റുമാനൂര്‍ സ്വദേശികള്‍ക്ക് പരിചിതനാണ് പരേതന്‍.




കൂടുതല്‍വാര്‍ത്തകള്‍.