CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 26 Seconds Ago
Breaking Now

ഗ്യാസ് ബില്ലുകളിലെ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ റദ്ദാക്കും; എ മുതല്‍ ഡി വരെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് 'എനര്‍ജി പേയ്‌മെന്റ്'; യോഗ്യത നോക്കാന്‍ ജനം ഇടിച്ചുകയറിയതോടെ വെബ്‌സൈറ്റ് പണിമുടക്കി

ഉയര്‍ന്ന എനര്‍ജി ബില്ലുകളില്‍ ജനം നട്ടംതിരിയുമ്പോഴാണ് ഈ ധനസഹായം നേരിട്ട് നല്‍കുന്നത്

ഗ്യാസ് ബില്ലുകളിലെ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ റദ്ദാക്കുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പദ്ധതി. 2027-ലോ, അതിന് ശേഷമോ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ നീക്കം ചെയ്യാന്‍ എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെമിനോട് ആവശ്യപ്പെടുമെന്ന് ജോണ്‍ ഹീലി വ്യക്തമാക്കി. 

ഇലക്ട്രിസിറ്റി ബില്ലുകളിലെ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതിയും അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു. വൈദ്യുതി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറച്ച നടപടി 2027 ജൂലൈ വരെ നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്. 

ആളുകള്‍ നേരിട്ട് ലഭിക്കുന്ന 100 പൗണ്ട് 'എനര്‍ജി പേയ്‌മെന്റുകളാണ്' ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളായ എ മുതല്‍ ഡി വരെയുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ് വിന്ററില്‍ ധനസഹായമായി 100 പൗണ്ട് നല്‍കുന്നത്. ഏകദേശം 20 മില്ല്യണ്‍ ഭവനങ്ങള്‍ ഈ പേയ്‌മെന്റ് ലഭിക്കും. 

ഉയര്‍ന്ന എനര്‍ജി ബില്ലുകളില്‍ ജനം നട്ടംതിരിയുമ്പോഴാണ് ഈ ധനസഹായം നേരിട്ട് നല്‍കുന്നത്. ജനുവരിയില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോള്‍ വില വീണ്ടും കൂടുമെന്നാണ് പ്രവചനങ്ങള്‍. ഗ്യാസ് ബില്ലുകളിലെ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുമ്പോള്‍ 60% വീടുകളുടെ ശരാശരി ബില്ലില്‍ 45 പൗണ്ട് വീതം കുറയുമെന്നാണ് ഗവണ്‍മെന്റ് കണക്കാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.