CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 40 Seconds Ago
Breaking Now

ശ്വസിക്കാന്‍ അല്‍പ്പം ഇടംതരുമോ? ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റ്; കുടുംബങ്ങളെ 'രക്ഷിക്കാന്‍' ശക്തി പോരെന്ന് പ്രഖ്യാപിക്കാന്‍ ചാന്‍സലര്‍; നികുതി വര്‍ദ്ധന ഉറപ്പ്; മദ്യത്തിനും വില കൂടും

ഭക്ഷ്യ, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ചെലവുകളില്‍ നിന്നും കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ നടപടി ഉണ്ടാകുമെന്ന് ചാന്‍സലര്‍

ബ്രിട്ടന്‍ നേരിടുന്ന ജീവിതച്ചെലവ് പ്രതിസന്ധിയില്‍ സകല ജനങ്ങളെയും സംരക്ഷിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍. തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക പ്രയാസത്തില്‍ ഞെരുങ്ങി ജീവിക്കുകയാണ്. ഈ ഘട്ടത്തിലും തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മാത്രമായി സഹായങ്ങള്‍ ഒതുക്കാനാണ് ജോണ്‍ ഹീലി ശ്രമിക്കുക. 

സമാധാന കാലത്തെ ഏറ്റവും ഉയര്‍ന്ന നികുതി ഭാരത്തിലേക്ക് ജനങ്ങളെ നയിച്ച് കൊണ്ടാകും ഈ സഹായവും നടപ്പിലാക്കുകയെന്നതാണ് തിരിച്ചടി. അതേസമയം വാരിക്കോരി നല്‍കുന്ന ആനുകൂല്യങ്ങള്‍ ചുരുക്കാനോ, ഭയപ്പെടുത്തുന്ന കടം കുറയ്ക്കാനോ നടപടികള്‍ തല്‍ക്കാലത്തേക്ക് ഉണ്ടാകില്ലെന്നും വിമര്‍ശനമുണ്ട്. 

ബാങ്കുകള്‍, ബെറ്റിംഗ് സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ഹീലി നികുതിവേട്ട നടത്തുക. കൂടാതെ ജോലിക്കാരില്‍ നിന്നും പിന്‍വാതില്‍ വഴി നികുതി പിരിക്കാനും നീക്കം നടത്തും. ഒരു പിന്റിന് 2 പെന്‍സ് ബിയര്‍ ജ്യൂട്ടി കൂടി ഏര്‍പ്പെടുത്തുമെന്നാണ് സൂചന. പബ്ബുകള്‍ നികുതിഭാരത്തില്‍ ശ്വാസംമുട്ടി അടച്ചുപൂട്ടലിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഇത്. 

ഭക്ഷ്യ, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ചെലവുകളില്‍ നിന്നും കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ നടപടി ഉണ്ടാകുമെന്ന് ചാന്‍സലര്‍ സൂചിപ്പിക്കുന്നു. ലോകം അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്നതിന്റെ ആഘാതമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ഹീലിയുടെ ന്യായം. 




കൂടുതല്‍വാര്‍ത്തകള്‍.