
















ജാഗ്രതാപൂര്‍വ്വം തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ചാന്‍സലര്‍ ജോണ്‍ ഹീലി. എ മുതല്‍ ഡി വരെയുള്ള കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് 100 പൗണ്ട് എനര്‍ജി സപ്പോര്‍ട്ട് പ്രഖ്യാപിച്ച ചാന്‍സലര്‍ ഭവനമേഖലയ്ക്ക് പുതിയ സ്കീമും പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിലെ ഫസ്റ്റ്ടൈം ബയേഴ്സിനെ ലക്ഷ്യമിട്ട് 'യുവര്‍ ഫസ്റ്റ് ഹോം സ്കീമും' പ്രഖ്യാപിച്ചിട്ടുണ്ട്. ഗവണ്മെന്റ് പിന്തുണയോടെ 4.7 ബില്ല്യണ്‍ പൗണ്ടിന്റെ ലോണ്‍ നല്കുന്ന സ്കീം ഇംഗ്ലണ്ടിലെ 70,000 ഫസ്റ്റ്ടൈം ബയേഴ്സിനാണ് ഉപകരിക്കുക.
ഇതിന് പുറമെ ഫസ്റ്റ്ടൈം ബയര്‍ ഐഎസ്എയ്ക്ക് പകരമായി ലൈഫ്ടൈം ഐഎസ്എയും നടപ്പിലാക്കുമെന്ന് ഹീലി അറിയിച്ചു. ഇംഗ്ലണ്ടിലെ എ മുതല്‍ ഡി വരെ കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളില്‍ വരുന്ന വീടുകളില്‍ കഴിയുന്നവര്‍ക്ക് 100 പൗണ്ട് എനര്‍ജി സപ്പോര്‍ട്ട് നല്‍കുമെന്നും ചാന്‍സലര്‍ വാഗ്ദാനം ചെയ്തു. നേരിട്ട് ബാങ്കുകളിലേക്കാണ് പണം അയയ്ക്കുക.
വൈദ്യുതി ബില്ലുകളിലെ വാറ്റ് വെട്ടിക്കുറച്ചത് അടുത്ത ജൂലൈ വരെ നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം റേച്ചല്‍ റീവ്സിന്റെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഹീലി റദ്ദാക്കി. ഇറാന് യുദ്ധം മൂലം സാമ്പത്തിക സ്ഥിതി മോശമാകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.