CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 42 Seconds Ago
Breaking Now

ഇത് പോരേ ഡോക്ടര്‍മാരേ! പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; വിന്ററിന് മുന്‍പ് സമരത്തിന് ഇറങ്ങുന്ന കണ്‍സള്‍ട്ടന്റുമാരുടെ ശമ്പളം പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍

അടുത്ത വര്‍ഷത്തെ 2.4% ശമ്പളവര്‍ദ്ധന തള്ളിക്കൊണ്ടാണ് ബിഎംഎ സമരപ്രഖ്യാപനം നടത്തിയത്

പ്രതിവര്‍ഷം 200,000 പൗണ്ടിലേറെ ശമ്പളം ലഭിച്ചിട്ടും, അത് പോരെന്ന പേരില്‍ സമരത്തിന് ഇറങ്ങുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ രോഷം പുകയുന്നു. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് പത്തിലൊന്ന് സീനിയര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്കും 200,000 പൗണ്ടിന് മുകളില്‍ പ്രതിവര്‍ഷ വരുമാനം ലഭിക്കുന്നതായി വ്യക്തമായത്. 

ഈ തോതില്‍ വരുമാനം ലഭിച്ച ശേഷമാണ് ഇത് പോരെന്ന പേരില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ വിന്ററിന് മുന്നോടിയായി സമരത്തിന് ഇറങ്ങുന്നത്. എന്‍എച്ച്എസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ടോപ്പ് 5 കണ്‍സള്‍ട്ടന്റുമാരുടെ ശമ്പളം ശരാശരി 223,518 പൗണ്ടാണെന്ന് ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കി. 

മികച്ച വരുമാനമുള്ള അടുത്ത അഞ്ച് ശതമാനത്തിന്റെ ശരാശരി വരുമാനം 203,810 പൗണ്ടാണ്. എന്‍എച്ച്എസില്‍ ഏകദേശം 66,759 കണ്‍സള്‍ട്ടന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 6000-ലേറെ പേരും 200,000 പൗണ്ടിന് മുകളില്‍ വരുമാനം നേടുന്നവരാണ്. അടുത്ത മാസം സമരം നടത്താന്‍ കണ്‍സള്‍ട്ടന്റുമാര്‍ വോട്ട് ചെയ്തതിന് ശേഷമാണ് വരുമാന കണക്കുകള്‍ പുറത്തുവരുന്നത്. 

അടുത്ത വര്‍ഷത്തെ 2.4% ശമ്പളവര്‍ദ്ധന തള്ളിക്കൊണ്ടാണ് ബിഎംഎ സമരപ്രഖ്യാപനം നടത്തിയത്. 16,000 പൗണ്ട് ഉടന്‍ വര്‍ദ്ധനവും, വര്‍ക്കിംഗ് വീക്ക് സമയം അഞ്ച് മണിക്കൂര്‍ കുറയ്ക്കണമെന്നുമാണ് ബിഎംഎയുടെ ആവശ്യം.




കൂടുതല്‍വാര്‍ത്തകള്‍.