CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 49 Seconds Ago
Breaking Now

രാജ്ഞിയുടെ 'സീക്രട്ട്' സേവനം; ഉക്രെയിനില്‍ നിന്നും രക്ഷപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്ന് രാജ്ഞിയും, രാജകുടുംബവും; പുടിന്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്കായി തങ്ങളുടെ പങ്കുവഹിക്കാന്‍ രാജകുടുംബം

കഴിഞ്ഞ മാസം നടന്ന ഇന്‍വിക്ടസ് ഗെയിംസ് വേദിയില്‍ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ഉക്രെയിന്‍ ജനതയ്ക്ക് നേരിട്ട് അഭിവാദ്യങ്ങള്‍ നേര്‍ന്നിരുന്നു

ഉക്രെയിനില്‍ നിന്നും രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളെ വരവേറ്റ് രാജ്ഞിയും, രാജകുടുംബംഗങ്ങളും. വ്‌ളാദിമര്‍ പുടിന്‍ നടത്തുന്ന അധിനിവേശത്തില്‍ നേരിടുന്ന ദുരന്തസമാനമായ സംഭവങ്ങള്‍ വേദനിപ്പിച്ചതോടെയാണ് കൊട്ടാരത്തിലെ അംഗങ്ങള്‍ ഇതില്‍ തങ്ങളുടേതായ പങ്ക് നിര്‍വ്വഹിക്കാന്‍ തയ്യാറായതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. 

രാജകുടുംബം മാന്യമായ തോതില്‍ പണം സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും ഇത് രഹസ്യമായി തുടരാന്‍ തന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കൊട്ടാരത്തിലേക്ക് അഭയാര്‍ത്ഥികളെ ക്ഷണിച്ച വിവരവും ഈ വിധത്തില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. യുകെ ഗവണ്‍മെന്റ് സ്‌കീം പ്രകാരം ഏകദേശം 54,000 അഭയാര്‍ത്ഥികള്‍ ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. Palace sources say a number of members have vowed to 'do their bit' after being moved by the tragic events following Vladimir Putin's invasion

റഷ്യന്‍ അധിനിവേശത്തില്‍ നിന്നും രക്ഷനേടാന്‍ ആറ് മില്ല്യണ്‍ ജനങ്ങളാണ് പലായനം ചെയ്യുന്നത്. ഇവരെ സ്വീകരിക്കാന്‍ രാഷ്ട്രീയ നേതാക്കളും, ബിസിനസ്സ് പ്രമുഖരും, ബ്രിട്ടനിലെ സാധാരണ ജനങ്ങളും തയ്യാറാകുമ്പോള്‍ ഇക്കൂട്ടത്തിലേക്ക് രാജ്ഞിയും, കുടുംബവും കൈകോര്‍ക്കുന്നത്. Refugees fleeing the ongoing Russian invasion of Ukraine cross the tracks after arriving on a train from Kyiv region at the train station in Lviv

ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രൊജക്ടുകളില്‍ രാജകുടുംബാംഗങ്ങള്‍ സജീവമാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിശദമാക്കാന്‍ വക്താക്കള്‍ തയ്യാറായില്ല. ഉക്രെയിന്റെ പ്രശസ്തമായ മഞ്ഞയും, നീലയും അണിഞ്ഞ് രാജ്ഞി നേരിട്ട് ആ രാജ്യത്തിന് പിന്തുണ അറിയിച്ചിരുന്നു. 

കഴിഞ്ഞ മാസം നടന്ന ഇന്‍വിക്ടസ് ഗെയിംസ് വേദിയില്‍ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ഉക്രെയിന്‍ ജനതയ്ക്ക് നേരിട്ട് അഭിവാദ്യങ്ങള്‍ നേര്‍ന്നിരുന്നു. എന്നാല്‍ യൂറോപ്പില്‍ ഇത്തരം അക്രമം ആദ്യമായി കാണുകയാണെന്ന് പ്രതികരിച്ച് വില്ല്യം രാജകുമാരന്‍ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.