CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 1 Seconds Ago
Breaking Now

മങ്കിപോക്‌സിന് പിന്നില്‍ ആസ്ട്രാസെനെകയുടെ കൊവിഡ് വാക്‌സിനോ? വൈറസ് പടരുന്നതിന് പിന്നില്‍ വാക്‌സിനെന്ന് പ്രചാരണം; വാക്‌സിന്റെ പ്രത്യാഘാതം മൂലമുള്ള തടിപ്പ് മറച്ചുവെയ്ക്കാന്‍ ശ്രമമെന്നും ആരോപണം; സത്യം എന്ത്?

ഷിംഗിള്‍സാണ് മങ്കിപോക്‌സായി പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ആയുധമാക്കി ചിലര്‍ പ്രചാരണം നടത്തുന്നത്

കൊവിഡ്-19 കഴിഞ്ഞപ്പോള്‍ മങ്കിപോക്‌സ്. വൈറസും, രോഗങ്ങളും തുടരെ മനുഷ്യനെ അലട്ടുന്നു. ഇതിന് പിന്നില്‍ എന്താണ്? ആരാണ് ഈ വൈറസ് പടര്‍ത്തുന്നത്? വൈറസ് പടരുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ? ഈ വിധത്തില്‍ ചോദ്യങ്ങള്‍ നിരവധിയാണ്. കൃത്യതയില്ലാത്ത ഉത്തരങ്ങള്‍ പ്രചരിപ്പിച്ച് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നവരും ഏറെ. ഈ ഘട്ടത്തിലാണ് മങ്കിപോക്‌സിന് പിന്നില്‍ കൊവിഡ് വാക്‌സിനാണെന്ന പ്രചാരണം ശക്തിയാര്‍ജ്ജിക്കുന്നത്. 

മങ്കിപോക്‌സ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുകയാണ്. ഇതിന്റെ ഉത്ഭവവും, വ്യാപനവും, ലക്ഷണങ്ങളും സംബന്ധിച്ചാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. പുതിയ പകര്‍ച്ചവ്യാധി കൊവിഡ് വാക്‌സിന്‍ മൂലമുള്ള പ്രത്യാഘാതം മറച്ചുവെയ്ക്കാനാണെന്നാണ് ആരോപണം. ആസ്ട്രാസെനെകയുടെ കൊവിഡ് വാക്‌സിനാണ് മങ്കിപോക്‌സ് പരത്തുന്നതെന്നാണ് പ്രധാന പ്രചാരണം. AstraZeneca's coronavirus vaccine causes monkeypox, according to one completely bogus conspiracy theory. The suggestion was even peddled by boyband Right Said Fred

വൈറസ് കൊവിഡ് ഉത്ഭവിച്ച ചൈനീസ് ലാബില്‍ നിന്നും പുറത്തുവന്നതാണെന്ന് തെറ്റായി ആരോപിക്കുന്നവരുമുണ്ട്. ബ്രിട്ടനില്‍ മാസം കഴിക്കുന്നവര്‍ ആളുകള്‍ക്ക് മങ്കിപോക്‌സ് പകര്‍ന്ന് നല്‍കുന്നതായും ചിലര്‍ കണ്ടെത്തിക്കഴിഞ്ഞു! ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ ഇന്‍ഫോ പേജായ ദി ഹെല്‍ത്ത് സൈറ്റില്‍ മങ്കിപോക്‌സ് ലേഖനത്തിനൊപ്പം ഷിംഗിള്‍സിന്റെ ചിത്രം നല്‍കിയതാണ് പ്രധാനമായും ഇവര്‍ ആയുധമാക്കുന്നത്. 

ഷിംഗിള്‍സാണ് മങ്കിപോക്‌സായി പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ആയുധമാക്കി ചിലര്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ കൊവിഡ് വാക്‌സിന് മങ്കിപോക്‌സുമായി ബന്ധമില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. എംആര്‍എന്‍എ വാക്‌സിനുമായി ബന്ധപ്പെട്ടാണ് ഏതാനും ഷിംഗിള്‍സ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.