CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 33 Seconds Ago
Breaking Now

റെയില്‍ സമരം, 3-ാം ദിവസം! 24 മണിക്കൂര്‍ പണിമുടക്ക് വീണ്ടും; ശനിയാഴ്ച ഓടുന്നത് അഞ്ചിലൊന്ന് സര്‍വ്വീസ് മാത്രം; ബോണ്‍മൗത്ത്, ഡോര്‍സെറ്റ്, ബ്ലാക്ക്പൂള്‍ എന്നിവിടങ്ങളില്‍ നിശ്ചലമാകും; ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ കടുംപിടുത്തത്തിന് മുന്നില്‍ അയയാതെ യൂണിയന്‍

രാത്രിയും, പകലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, കൂടുതല്‍ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എന്തും ചെയ്യാം, നെറ്റ്‌വര്‍ക്ക് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ്

ബ്രിട്ടനെ വീണ്ടുമൊരു ദിനം കൂടി ദുരിതത്തിലേക്ക് തള്ളിവിടാന്‍ റെയില്‍ സമരം മൂന്നാം ദിവസം കൊണ്ടാടുന്നു. 50,000 റെയില്‍ ജോലിക്കാര്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുന്നതോടെ റെയില്‍ മേഖല തടസ്സങ്ങളില്‍ മുങ്ങുകയും, മറ്റ് പല ഭാഗത്തും സ്തംഭനാവസ്ഥ രൂപപ്പെടുകയും ചെയ്യും. 

അഞ്ചിലൊന്ന് സര്‍വ്വീസുകള്‍ മാത്രമാണ് ഓടുക. പകുതിയോളം ലൈനുകളും അടയ്ക്കുകയും ചെയ്യും. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വീക്കെന്‍ഡില്‍ ബുദ്ധിമുട്ടിലാകും. ഈയാഴ്ചയില്‍ റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അംഗങ്ങള്‍ മൂന്നാം ദിവസമാണ് പണിമുടക്കിന് ഇറങ്ങുന്നത്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ചര്‍ച്ചയ്ക്കായി ടേബിളിന് മുന്നിലെത്തണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ലിഞ്ച് ആവശ്യപ്പെട്ടു. 'Grant Shapps needs to get in the room or get out of the way so we can negotiate with these companies who we have successfully struck dozens of deals with previously,' demanded RMT general secretary Nich Lynch

യാത്രക്കാര്‍ അത്യാവശ്യമാണെങ്കില്‍ മാത്രം ട്രെയിന്‍ ഉപയോഗിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒപ്പം യാത്രകള്‍ക്കിറങ്ങുമ്പോള്‍ സര്‍വ്വീസ് ഉണ്ടോയെന്ന് മുന്‍കൂറായി പരിശോധിക്കാനും മറക്കരുതെന്ന് അവര്‍ വ്യക്തമാക്കി. ബോണ്‍മൗത്ത്, ബ്ലാക്ക്പൂള്‍, മാര്‍ഗേറ്റ്, ലാന്‍ഡുഡോ, സ്‌കെഗ്നെസ്, കോണ്‍വാള്‍ എന്നിവിടങ്ങളിലേക്ക് യാതൊരു സര്‍വ്വീസും ഉണ്ടാകില്ല. രാവിലെ 7.30 മുതല്‍ വൈകുന്നേരം 6.30 വരെ മെയിന്‍ ലൈനുകളിലാണ് പരിമിതമായ സര്‍വ്വീസ് ഉണ്ടാവുക. Continued rail strikes will cause misery for thousands this weekend as travellers have their seaside plans ruined

ശനിയാഴ്ച വീണ്ടും സമരത്തിന് ഇറങ്ങാനുള്ള ആര്‍എംടി യൂണിയന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് പറഞ്ഞു. അനാവശ്യമായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. രാത്രിയും, പകലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, കൂടുതല്‍ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എന്തും ചെയ്യാം, ഹെയിന്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍എംടി അവകാശപ്പെടുന്നത് പോലെ സമരം വിജയമല്ലെന്ന് ഗ്രാന്റ് ഷാപ്‌സ് അവകാശപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.