CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 19 Seconds Ago
Breaking Now

ഇരട്ടഅക്ക ശമ്പള വര്‍ദ്ധനവില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരും, അധ്യാപകരും; വമ്പന്‍ ശമ്പള വര്‍ദ്ധന കൊണ്ട് 'കാര്യമില്ലെന്ന്' പ്രധാനമന്ത്രി; നല്‍കിയാല്‍ വിലക്കയറ്റം രൂക്ഷമാകും, ഗുണം നഷ്ടമാകുമെന്ന് വാദിച്ച് ബോറിസ്

നഴ്‌സുമാരെയും, അധ്യാപകരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ 12 ശതമാനത്തില്‍ കൂടിയ വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ 22 ശതമാനം വര്‍ദ്ധനവാണ് ചോദിക്കുന്നത്

ജോലിക്കാര്‍ക്ക് വമ്പന്‍ ശമ്പള വര്‍ദ്ധന നല്‍കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബോറിസ് ജോണ്‍സണ്‍. ശമ്പളത്തില്‍ അധിക വര്‍ദ്ധന നല്‍കിയാല്‍ വില വീണ്ടും ഉയരുന്നതില്‍ കലാശിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. 

ഇരട്ട അക്ക ശമ്പള വര്‍ദ്ധന നല്‍കിയില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്നാണ് നഴ്‌സുമാരും, ഡോക്ടര്‍മാരും, അധ്യാപകരും ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയിലുള്ളവര്‍ക്ക് ഏകദേശം 3 ശതമാനത്തിന്റെ ചുറ്റുവട്ടത്ത് വര്‍ദ്ധന പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ട്രഷറി വ്യക്തമാക്കുന്നത്. Public sector pay freeze after Covid-19 would 'outrage' nurses and patients  | Nursing Times

പണപ്പെരുപ്പത്തിന് ഊര്‍ജ്ജം പകരുന്ന നടപടികള്‍ ഒഴിവാക്കേണ്ടതിനാല്‍ ശമ്പള വര്‍ദ്ധനവില്‍ നിയന്ത്രണം ഉണ്ടാകുമെന്ന കാര്യത്തില്‍ ആളുകള്‍ക്ക് യാഥാര്‍ത്ഥ്യ ബോധം വേണമെന്ന് ജി7 സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. 

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, അധ്യാപകര്‍ക്കും 3% ശമ്പള വര്‍ദ്ധനവ് മാത്രമാണോ പ്രതീക്ഷിക്കേണ്ടതെന്നാണ് ഐടിവി ന്യൂസില്‍ ചോദ്യമുണ്ടായത്. 'സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദം നിലനില്‍ക്കുമ്പോള്‍ ശമ്പള വര്‍ദ്ധന കൊണ്ട് കാര്യമില്ല, ഇത് വിലക്കയറ്റത്തിന് കാരണമാകുകയും, ഗുണം നഷ്ടമാക്കുകയും ചെയ്യും', ബോറിസ് വിശദമാക്കി. Nurses stage silent protest outside the Senedd against 3% NHS pay rise -  Wales Online

നിലവില്‍ ബ്രിട്ടനില്‍ പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ്. ഒക്ടോബറില്‍ ഇത് 11 ശതമാനം കടക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. നഴ്‌സുമാരും, അധ്യാപകരും, പോലീസ്, സായുധ സേനകളും ഉള്‍പ്പെടുന്ന 5.7 മില്ല്യണ്‍ ജോലിക്കാര്‍ക്കുള്ള വര്‍ദ്ധനവ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അതാത് പേ റിവ്യൂ ബോഡികള്‍ ഈ വരുന്ന ആഴ്ചകളില്‍ സമര്‍പ്പിക്കും. 

നഴ്‌സുമാരെയും, അധ്യാപകരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ 12 ശതമാനത്തില്‍ കൂടിയ വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ 22 ശതമാനം വര്‍ദ്ധനവാണ് ചോദിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.