CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 58 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ വമ്പന്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു; ഒരാളുടെ നില അതീവ ഗുരുതരം, നാല് പേര്‍ക്ക് നിസ്സാര പരുക്കേറ്റു; ഏതാനും വീടുകള്‍ക്ക് കനത്ത നാശം; ഡള്‍വിച്ച് റോഡും, പരിസരത്തെ റോഡുകളും അടച്ചു

ഗുരുതരമായ പരുക്കേറ്റ വ്യക്തിയെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബര്‍മിംഗ്ഹാമിലേക്കാണ് മാറ്റിയത്

ബര്‍മിംഗ്ഹാമിലുണ്ടായ കനത്ത സ്‌ഫോടനത്തില്‍ ഒരു വീട് അപ്പാടെ തകര്‍ന്നു. വീട്ടിലുണ്ടായ നാല് പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഒരാള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. കിംഗ്സ്റ്റാന്‍ഡിംഗിലെ ഡള്‍വിച്ച് റോഡിലെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. Another angle of the explosion in Kingstanding shows the home completely destroyed as well as huge damage caused to the neighbouring houses

ഈ വീട് അപ്പാടെ തകര്‍ന്ന നിലയിലാണ്. അടുത്തുള്ള ഏതാനും വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ അടുത്ത് കിടന്നിരുന്ന കാറുകളും നശിച്ചതായി പോലീസ് വ്യക്തമാക്കി. തകര്‍ന്ന വീട്ടില്‍ നിന്നും ഗുരുതരമായി പരുക്കേറ്റ ഒരാളെ ആളുകള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് പറഞ്ഞു. An aerial shot of the exploded house shows it has been completely destroyed, with emergency services taking care of the incident

ഈ വ്യക്തിയുടെ പരുക്കുകള്‍ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് ചെറിയ പരുക്കാണ് ഏറ്റിരിക്കുന്നത്. ഇവരെ സംഭവസ്ഥലത്ത് വെച്ച് ആംബുലന്‍സ് ക്രൂ പരിശോധിച്ച് പരിചരണം ലഭ്യമാക്കി. ഗുരുതരമായ പരുക്കേറ്റ വ്യക്തിയെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബര്‍മിംഗ്ഹാമിലേക്കാണ് മാറ്റിയത്. ആശുപത്രിയില്‍ എത്തുമ്പോള്‍ പരുക്കുകള്‍ ജീവഹാനി വരുത്തുന്ന തരത്തിലാണ്, വക്താവ് പറഞ്ഞു. 

ഡള്‍വിച്ച് റോഡും, ചുറ്റുപരിസരത്തുള്ള റോഡുകളും അടച്ചിട്ടിരിക്കുന്നതിനാല്‍ മേഖല ഒഴിവാക്കി യാത്ര ചെയ്യാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ ആവശ്യപ്പെട്ടു. തീപിടുത്തത്തിനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയര്‍ സര്‍വ്വീസും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും, കാഡറ്റ് ഗ്യാസും, നാഷണല്‍ ഗ്രിഡും സംഭവത്തിന്റെ കാരണം അന്വേഷിച്ച് വരിതയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.