CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 11 Seconds Ago
Breaking Now

ക്യാന്‍സറിന് എതിരായ പോരാട്ടം ആഘോഷമാക്കിയ ഡെയിം ഡിബോറാ ജെയിംസ് വിടവാങ്ങി; 5 വര്‍ഷം നീണ്ട പിടിച്ചുനില്‍പ്പിനൊടുവില്‍ 40-കാരി മരണത്തിന് കീഴടങ്ങി; പ്രചോദനമേകിയ വ്യക്തിത്വത്തിന് ആദരാഞ്ജലികള്‍ ഒഴുകുന്നു, മരണശേഷവും നിലയ്ക്കാതെ ഫണ്ട് പ്രവാഹം!

രോഗം തിരിച്ചറിഞ്ഞ ഘട്ടത്തില്‍ തന്നെ അഞ്ച് വര്‍ഷത്തിന് അപ്പുറത്തേക്ക് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു

ക്യാന്‍സറിന് എതിരായ പോരാട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ച് ബ്രിട്ടനിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആരാധകരെ സൃഷ്ടിച്ച ഡെയിം ഡിബോറാ ജെയിംസ് വിടവാങ്ങി. കുടുംബമാണ് 40-കാരിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. രോഗത്തിന് എതിരായി അഞ്ച് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണം തേടിയെത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമായി മാറിയ ഡിബോറാ ജെയിംസ് സ്ഥാപിച്ച ചാരിറ്റിയ്ക്ക് മരണവാര്‍ത്തയറിഞ്ഞ ശേഷവും ആയിരക്കണക്കിന് പൗണ്ട് സംഭാവനയാണ് ഒഴുകിയത്. ജനമനസ്സുകളില്‍ സൃഷ്ടിച്ച സ്വാധീനത്തിന്റെ തെളിവായി ഇത് മാറി. Resilience: Deborah James pictured with her mother Heather James two months ago after on of her most recent operations

രണ്ട് മക്കളുടെ അമ്മയായ ഡിബോറ ജെയിംസിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബവല്‍ബേബ് ഫണ്ട് 6.8 മില്ല്യണ്‍ പൗണ്ട് കടന്നു. 'ഏറ്റവും മികച്ച ഭാര്യ, മകള്‍, സഹോദരി, അമ്മ' എന്നിവയായ ഡിബോറാ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ സമാധാനപരമായി വിടവാങ്ങിയെന്നാണ് കുടുംബം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്. 

ബിബിസി പോഡ്കാസ്റ്ററായിരുന്ന ഡിബോറ അവസാന കാലഘട്ടത്തില്‍ ബവല്‍ ക്യാന്‍സറിന് എതിരായ ഗവേഷണം ശക്തിപ്പെടുത്താനും, രോഗത്തെ കുറിച്ച് ബോധവത്കരണം നടത്താനും നിരന്തരം ശ്രമിച്ചുകൊണ്ടാണ് 6.75 മില്ല്യണ്‍ പൗണ്ട് സ്വരൂപിച്ചത്. രോഗബാധ തിരിച്ചറിഞ്ഞതിന് പിന്നാലെ ഡിബോറ ബവല്‍ ക്യാന്‍സര്‍ യുകെയുടെ പേട്രണുമായി. ഇതിന് ശേഷമാണ് ഇവര്‍ ചാരിറ്റിയ്ക്കായി പണം സ്വരൂപിക്കാന്‍ യത്‌നിച്ചത്. In recent weeks, she was made a dame by the Duke of Cambridge at her family home, with William praising her for 'going above and beyond to make a very special memory'

ജനങ്ങളുമായി കണക്ട് ചെയ്യുന്ന സ്‌പെഷ്യല്‍ ഗിഫ്റ്റുള്ള വ്യക്തിയായിരുന്നു ഡിബോറാ ജെയിംസെന്ന് ബവല്‍ ക്യാന്‍സര്‍ യുകെ ചീഫ് എക്‌സിക്യൂട്ടീവ് ജെനെവിവ് എഡ്വാര്‍ഡ്‌സ് പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്നും അവര്‍ പിന്തിരിഞ്ഞില്ല. അവളുടെ നക്ഷത്രം എന്നും തിളങ്ങി നില്‍ക്കും, ഒരുപാട് പേര്‍ക്ക് അവരെ മിസ് ചെയ്യും, എഡ്വാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു. In recent weeks, Deborah made the most of her time, going for days out, which were exhausting due to her condition. However, she remained positive, and posted about how much she enjoyed outings, like this one to Royal Ascot

മുന്‍ ഡെപ്യൂട്ടി ടീച്ചറായ വെസ്റ്റ് ലണ്ടന്‍ സ്വദേശിനി 2016 ഡിസംബറില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെയാണ് ബോധവത്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഗം തിരിച്ചറിഞ്ഞ ഘട്ടത്തില്‍ തന്നെ അഞ്ച് വര്‍ഷത്തിന് അപ്പുറത്തേക്ക് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഡിബോറയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇവര്‍ക്ക് രാജ്ഞി ഡെയിം പദവി നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.