CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 46 Minutes 35 Seconds Ago
Breaking Now

വീട്ടില്‍ കുഴഞ്ഞു വീണു മരിച്ച ബെന്‍സി ജോസഫിന് നാളെ യാത്രാ മൊഴിയേകും ; ലണ്ടനിലെ ദേവാലയത്തില്‍ പൊതുദര്‍ശനം

മേയ് 27ാം തിയതിയാണ് ലണ്ടനടുത്തു ചേംസ് ഫോര്‍ഡില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബെന്‍സി മരണത്തിന് കീഴടങ്ങിയത്

ലണ്ടനില്‍ കഴിഞ്ഞു വീണുമരിച്ച മലയാളി യുവതിയുടെ സംസ്‌കാരം നാളെ നടക്കും. രാവിലെ 9.30 മുതല്‍ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകളും പൊതു ദര്‍ശനവും നടക്കുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ 11.30 ഓടെ അവസാനിക്കും. തുടര്‍ന്ന് ഹെരോണ്‍ഗേറ്റിലും 1.30 മുതല്‍ മൂന്നു മണി വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. അതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.

മേയ് 27ാം തിയതിയാണ് ലണ്ടനടുത്തു ചേംസ് ഫോര്‍ഡില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബെന്‍സി മരണത്തിന് കീഴടങ്ങിയത്. കോട്ടയം താഴത്തുപടി നിവാസികളായ കുടുംബം ദുബൈയില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. സ്‌കൂള്‍ വിദ്യാഭ്യാസം അടക്കം ദുബൈയില്‍ നടത്തിയ ബെന്‍സി ജോസഫും കുടുംബവും മൂത്ത കുട്ടിക്ക് ഏഴാം ക്ലാസില്‍ ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നാണ് ചേംസ്‌ഫോര്‍ഡില്‍ താമസം ആരംഭിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് ചെംസ്‌ഫോര്‍ഡില്‍ താമസമാക്കിയത്. ലണ്ടനില്‍ പലയിടത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള കുടുംബവുമാണ്. ആര്‍കിടെക്‌സ് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. 43 വയസ്സായിരുന്നു.

ഭര്‍ത്താവ് സിജി മാത്യു, മക്കള്‍ മാറ്റ് എബ്രഹാം, ഫിയോന എബ്രഹാം.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അംഗങ്ങളാണ് ബെന്‍സിയുടെ കുടുംബം. ദുബായ് പള്ളിയില്‍ പ്രധാന നടത്തിപ്പുകാരനായിരുന്നു ബെന്‍സിയുടെ പിതാവ് കെ സി ജോസഫ്. 




കൂടുതല്‍വാര്‍ത്തകള്‍.