CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

സൂര്യയും കജോളും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക്: തെന്നിന്ത്യയില്‍ നിന്നുള്ള ആദ്യ താരമായി സൂര്യ

തെന്നിന്ത്യന്‍ സിനിമാലോകത്തിനും ബോളിവുഡിനും അഭിമാനമേറുകയാണ്. സൂപ്പര്‍ താരം സൂര്യക്കും ബോളിവുഡ് താരം കജോളിനും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. സൗത്ത് ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. ഓസ്‌കര്‍ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂര്യക്ക് അഭിനന്ദങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് 397 കലാകാരന്‍മാരെ 2022ലെ അക്കാദമിയുടെ ക്ലാസില്‍ പങ്കെടുക്കാനായി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സ് ക്ഷണിച്ചത്. 15 ഓസ്‌കര്‍ ജേതാക്കളും 71 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

സൂര്യ നായകനായ സൂരരൈ പോട്ര് ആയിരുന്നു 2021ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. കൂടാതെ 2021 ല്‍ പുറത്തിറങ്ങിയ സൂര്യയുടെ ജയ് ഭീമിലെ ഒരു രംഗം ഓസ്‌കറിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ആമസോണ്‍ പ്രൈമിലൂടെയാണ് ജയ് ഭീമും സൂരരൈ പോട്രും പ്രദര്‍ശനത്തിനെത്തിയത്. രണ്ടു സിനിമകളിലേയും സൂര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, നിര്‍മ്മാതാവായി ബോളിവുഡിലേക്ക് രംഗപ്രവേശനം നടത്താന്‍ ഒരുങ്ങുകയാണ് സൂര്യ. അക്ഷയ് കുമാര്‍ നായകനാവുന്ന സൂരരൈ പോട്രിന്റെ ഹിന്ദി പതിപ്പാണ് സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പി.ആര്‍. ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍. കമ്മിറ്റിയിലെ അംഗങ്ങള്‍ അവാര്‍ഡിനായി തെരഞ്ഞെടുത്ത സിനിമകള്‍ക്ക് വോട്ട് ചെയ്യും. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന സിനിമകള്‍ക്കും നടനും നടിക്കും ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കും.

ഓരോ വര്‍ഷവും ഓസ്‌കാര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ മാറാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 397 അംഗങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയിലുണ്ടാവുക. ഇതില്‍ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.