CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 1 Seconds Ago
Breaking Now

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഇനിയും സിനിമ ചെയ്യാന്‍ ഒരുക്കമാണ്, പക്ഷെ ഒരു നിബന്ധനയുണ്ട് ; വെളിപ്പെടുത്തി നിര്‍മ്മാതാവ് സിയാദ് കോക്കര്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഇനിയും സിനിമ ചെയ്യാന്‍ താനൊരുക്കമാണെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. പക്ഷേ അതിനായി ചില വിട്ടുവീഴ്ച്ചകളൊക്കെ പലരും ചെയ്യേണ്ടി വരുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂക്കയും എന്റെ നല്ല സുഹൃത്താണ്, ലാലും എന്റെ വളരെ നല്ല സുഹൃത്താണ്. അവരെ വെച്ച് ഇനിയും സിനിമ ചെയ്യാന്‍ ഒരു മടിയുമില്ല. പക്ഷേ അത് എന്റെ ബജറ്റിലായിരിക്കണം. ഒരു നിര്‍മാതാവെന്ന നിലയില്‍ എനിക്കൊരു ബജറ്റുണ്ട്.

ഈ കാലഘട്ടത്തില്‍ എത്ര പൈസ മുടക്കിയാല്‍ ഒരു നല്ല സിനിമ ഉണ്ടാക്കാം. അത് മുടക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ബജറ്റിലായിരിക്കണം ആ പടം ചെയ്യേണ്ടത്. പലരും പലതിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചെയ്യും,' സിയാദ് കോക്കര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം സിയാദ് കോക്കര്‍ പ്രഖ്യാപിച്ചിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.