CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes Ago
Breaking Now

മുഖം നോക്കാതെ സഹായിക്കും, പക്ഷേ പിണങ്ങിയാല്‍: സുരേഷ് ഗോപിയെക്കുറിച്ച് ബിജു പപ്പന്‍

സുരേഷ് ഗോപിയുമായിട്ടുളള സൗഹൃദത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബിജു പപ്പന്‍. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ പിണങ്ങി കഴിഞ്ഞാല്‍ പിന്നെ മിണ്ടണമെങ്കില്‍ പോലും അദ്ദേഹത്തിന് തോന്നണമെന്ന് ബിജു പപ്പന്‍ പറഞ്ഞു.

ബിജുപപ്പന്‍ പറയുന്നത്.

സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങള്‍ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താല്‍പര്യമാണ്',

പിണക്കങ്ങളും കാര്യങ്ങളുമൊക്കെ അദ്ദേഹത്തിനുമുണ്ട്. നല്ല നടന്‍ എന്നതില്‍ ഉപരി എല്ലാവരേടും വളരെ ചേര്‍ന്ന് നില്‍ക്കുന്ന ശ്രമിക്കുന്ന ആളാണ് സുരേഷേട്ടന്‍. സിനിമയിലെ ടെക്‌നീഷ്യന് പോലും അദ്ദേഹത്തോട് ചെന്ന് പ്രശ്‌നങ്ങള്‍ പറയാം സാധിക്കും'.

'പലരും സുരേഷ് ഗോപി ചെയ്തു കൊടുത്ത സഹായത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യം നന്റെ അഭ്യാസങ്ങളൊന്നും നടക്കില്ല പൊയ്‌ക്കോ എന്ന് പറഞ്ഞാലും പിന്നെ കര്‍ട്ടനിലൂടെ പുറത്തേയ്ക്ക് നോക്കും. ആള്‍ പോയോ എന്ന്. എന്നാല്‍ അദ്ദേഹത്തിന് കൃത്യമായി അറിയാം പോയിട്ടില്ലെന്ന്. ബിജു പപ്പന്‍ വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.