CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 53 Seconds Ago
Breaking Now

പ്രവചനങ്ങള്‍ സത്യമായി, 27 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ബേസ് റേറ്റ് വര്‍ദ്ധന പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം നിയന്ത്രിക്കാന്‍ 1.25 ശതമാനത്തില്‍ നിന്നും നിരക്ക് 1.75 ശതമാനത്തിലേക്ക്; മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുടുംബങ്ങള്‍ക്ക് 'ടൈം-ബോംബ്'

ഡിസംബര്‍ മുതല്‍ ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് 1.35 ശതമാനത്തില്‍ നിന്നും 3.46 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്

ഫിക്‌സഡ് റേറ്റ് ലോണുകള്‍ അവസാനിക്കുമ്പോള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ കാത്തിരിക്കുന്നത് 'മോര്‍ട്ട്‌ഗേജ് ടൈം-ബോംബ്' എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി പ്രഖ്യാപനം നടത്തിയതോടെ ലാഭകരമായ ഫിക്‌സഡ് ഡീലുകളില്‍ പെട്ടവര്‍ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് പരിരക്ഷ ലഭിക്കുക. 

എന്നാല്‍ ഈ കാലാവധി അവസാനിക്കുമ്പോള്‍ വര്‍ഷത്തില്‍ ആയിരക്കണക്കിന് പൗണ്ട് അധികച്ചെലവ് പ്രതീക്ഷിക്കാം. 27 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവായ 0.5 ശതമാനം പോയിന്റാണ് ബാങ്ക് പ്രഖ്യാപനത്തില്‍ ഇടം പിടിച്ചത്. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനാണ് നടപടി. Millions of homeowners are facing a ‘mortgage time bomb’ as their fixed-rate loans come to an end, experts warned yesterday

ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഈ നിരക്കുകള്‍ നിലവിലെ 1.25 ശതമാനത്തില്‍ നിന്നും 13 വര്‍ഷക്കാലത്തെ ഉയര്‍ന്ന നിരക്കായ 1.75 ശതമാനത്തിലേക്കാണ് ഉയരുന്നത്. ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പലിശ വര്‍ദ്ധന നടപ്പാക്കുന്നത്. 

ഏകദേശം 2 മില്ല്യണ്‍ വരുന്ന ട്രാക്കര്‍, വേരിയബിള്‍ റേറ്റ് ലോണുകളുള്ള ഭവനഉടമകള്‍ക്ക് മോര്‍ട്ട്‌ഗേജ് ബില്ലുകളില്‍ ഉടന്‍ പ്രത്യാഘാതം അനുഭവിച്ചറിയാം. ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റില്‍ 150,000 പൗണ്ട് മോര്‍ട്ട്‌ഗേജുള്ളവര്‍ക്ക് പ്രതിമാസം 44 പൗണ്ടും, വര്‍ഷത്തില്‍ 528 പൗണ്ടും അധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 400,000 പൗണ്ടിന്റെ ഹോം ലോണുള്ളവര്‍ക്ക് 131 പൗണ്ട് പ്രതിമാസം അധിക ചെലവ് വരും, വര്‍ഷത്തില്‍ 1572 പൗണ്ടാണ് വ്യത്യാസം. The Bank’s blundering Governor, Andrew Bailey, has been wrong in most of his forecasts up to this point. His credibility is badly shot – and he may have overstated the problem. But you don’t have to take my word for it

ഫിക്‌സഡ് റേറ്റ് ഡീലില്‍ പെട്ടവര്‍ക്ക് തല്‍ക്കാലത്തേക്ക് കാലാവധി തീരുന്നത് വരെ വര്‍ദ്ധനവില്‍ നിന്നും സംരക്ഷണം ലഭിക്കും. എന്നാല്‍ അടുത്ത വര്‍ഷം മാത്രം അവസാനിക്കുന്ന 1.8 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുണ്ട്. ഡിസംബര്‍ മുതല്‍ ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് 1.35 ശതമാനത്തില്‍ നിന്നും 3.46 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഫിക്‌സഡ് ഡീലുകാര്‍ക്ക് പുതിയ ഡീലിലേക്ക് മാറുമ്പോള്‍ ഇരട്ടി തുക ചെലവ് വരും. 




കൂടുതല്‍വാര്‍ത്തകള്‍.