CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 44 Seconds Ago
Breaking Now

കീര്‍ത്തിയും പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്, പക്ഷേ പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുല്‍ഖറിനെയാണ്'; കല്യാണി

വളരെ കുറച്ച് സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. തന്റെ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കല്ല്യാണി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീര്‍ത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുല്‍ഖറിനെയാണെന്നും കല്യാണി പറഞ്ഞു.'കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണെന്നും കല്യാണി പറഞ്ഞു.

പ്രണവുമായിട്ടാണ് ഏറ്റവും കൂടുതല്‍ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവനില്‍ കയറി സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനൊ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തല്ലുമാല.

 




കൂടുതല്‍വാര്‍ത്തകള്‍.