CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 50 Seconds Ago
Breaking Now

ഒരു ശരാശരി കുടുംബം 'തിങ്ങിഞെരുങ്ങി' ബുദ്ധിമുട്ടി ജീവിക്കട്ടെ! വിന്ററില്‍ എനര്‍ജി, ഭക്ഷ്യ, മോര്‍ട്ട്‌ഗേജ് ചെലവുകള്‍ 6000 പൗണ്ട് വരെ കുതിച്ചുയരും; ഭക്ഷണം കഴിക്കാനോ, വിനോദങ്ങള്‍ക്കോ പുറത്തിറങ്ങിയാല്‍ പോക്കറ്റ് കീറും

ഓഫ്‌ജെമിന്റെ പ്രൈസ് ക്യാപ് ഒക്ടോബറില്‍ 3359 പൗണ്ടിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഈ പ്രവചനങ്ങള്‍

എനര്‍ജി ചെലവുകളും, ഭക്ഷ്യവിലയും, മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളും കുതിച്ചുയരുമ്പോള്‍ ഈ വിന്ററില്‍ കുടുംബങ്ങളുടെ ചെലവ് ആകാശത്തോളം ഉയരുമെന്ന് മുന്നറിയിപ്പ്. വിന്റര്‍ സീസണില്‍ കുടുംബങ്ങളുടെ ചെലവുകള്‍ 6000 പൗണ്ട് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. 

1950-കള്‍ക്ക് ശേഷം ആദ്യമായി ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണ് ജീവിതച്ചെലവ് പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തിന്റെ അവസാനത്തോടെ സ്ഥിതി കൈവിട്ട് പോകുമെന്നും ഭയാശങ്കകള്‍ നിലനില്‍ക്കുന്നു. Household spending on food and non-alcoholic drinks is expected to shoot up by £821 a year

ശരാശരി ചെലവുകള്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 4610 പൗണ്ടായി ഉയരുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക് & ബിസിനസ്സ് റിസേര്‍ച്ച് കണക്കാക്കുന്നു. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുടുംബങ്ങളുടെ ബില്ലുകള്‍ 6219 പൗണ്ട് അധികം ചെലവേറിയതാകും. 

വലിയ വീടുകളും, വലിയ കുടുംബങ്ങളുമുള്ളവര്‍ക്ക് ഈ ചെലവുകള്‍ കൂടുതല്‍ വലുതായി മാറും. യൂട്ടിലിറ്റി ബില്ലുകളാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഹൗസിംഗ്, ഫ്യുവല്‍, പവര്‍ ബില്ലുകള്‍ കഴിഞ്ഞ ഡിസംബറിലേക്കാള്‍ 2724 പൗണ്ട് അധികമാകുമെന്ന് സിഇബിആര്‍ പ്രതീക്ഷിക്കുന്നു. 

ഓഫ്‌ജെമിന്റെ പ്രൈസ് ക്യാപ് ഒക്ടോബറില്‍ 3359 പൗണ്ടിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഈ പ്രവചനങ്ങള്‍. ഭക്ഷണത്തിനും, ആല്‍ക്കഹോള്‍ ഇതര ഡ്രിങ്കുകള്‍ക്കും കുടുംബങ്ങളുടെ ചെലവ് 821 പൗണ്ട് വര്‍ദ്ധിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം, ടോയ്‌ലെറ്ററി പോലുള്ള ചെലവുകളില്‍ 129 പൗണ്ടിന്റെ വ്യത്യാസവും നേരിടും. 




കൂടുതല്‍വാര്‍ത്തകള്‍.