CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 57 Seconds Ago
Breaking Now

സര്‍ക്കാരിന്റെ 'ശോകം' ശമ്പള വര്‍ദ്ധനവ്; എന്‍എച്ച്എസ് നഴ്‌സുമാര്‍ സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയേറുന്നു; 1 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം തേടി യുണൈറ്റ് യൂണിയനും; ആര്‍എസിഎന്‍ ഭീഷണി ഫലം കാണുമോ?

തങ്ങളുടെ 1 ലക്ഷം എന്‍എച്ച്എസ് അംഗങ്ങള്‍ക്കിടയില്‍ സമരവിഷയത്തില്‍ അഭിപ്രായം തേടുകയാണ് യുണൈറ്റ് യൂണിയന്‍

എന്‍എച്ച്എസില്‍ ശമ്പളക്കാര്യത്തില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. ഇതിനിടയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കൊപ്പം സമരമുഖത്തേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ഹോസ്പിറ്റല്‍ പോര്‍ട്ടര്‍മാരും, ക്ലീനര്‍മാരും, ഹെല്‍ത്ത് വിസിറ്റേഴ്‌സും, തെറാപ്പിസ്റ്റുകളും. 

തങ്ങളുടെ 1 ലക്ഷം എന്‍എച്ച്എസ് അംഗങ്ങള്‍ക്കിടയില്‍ സമരവിഷയത്തില്‍ അഭിപ്രായം തേടുകയാണ് യുണൈറ്റ് യൂണിയന്‍. മന്ത്രിമാര്‍ മുന്നോട്ട് വെച്ച 'ശോചനീയമായ' ശമ്പള വര്‍ദ്ധന ഓഫറിന് എതിരെ പ്രതിഷേധിക്കാന്‍ തന്നെയാണ് യൂണിയന്‍ ആഹ്വാനം. Threat of nurses' strike over 3% pay award for NHS staff | NHS | The  Guardian

ഈയാഴ്ച റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും തങ്ങളുടെ അര മില്ല്യണ്‍ അംഗങ്ങളോട് ഇതേ വിഷയം ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ആംബുലന്‍സ് സ്റ്റാഫ്, ഹെല്‍ത്ത് സയന്റിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒപ്‌ടോമെട്രിസ്റ്റ്, അഡ്മിന്‍, ഐടി വര്‍ക്കര്‍മാര്‍ എന്നിവരെയും പ്രതിനിധീകരിക്കുന്ന യൂണിയനാണ് യുണൈറ്റ്. NHS pay rise delay puts patient care at risk, nursing chief warns, as  support grows for strike

പണപ്പെരുപ്പം 12 ശതമാനത്തിന് അരികിലേക്ക് ഉയരുമ്പോള്‍ 4 ശതമനം മാത്രം വരുന്ന ശമ്പള വര്‍ദ്ധനയില്‍ രോഷമുണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കി. 'എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ദേശീയ പേ കട്ടാണ് ഈ ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത്', ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. 

'കൊവിഡ് മഹാമാരി കാലത്ത് അവര്‍ മറികടന്ന പ്രതിസന്ധികളും, ഓരോ ദിവസവും ഈ ജോലിക്കാര്‍ നല്‍കിവരുന്ന സേവനങ്ങളും പരിഗമിക്കുമ്പോള്‍ സര്‍ക്കാര്‍ പല്ലിനിട്ട് ഇടിക്കുന്നത് പോലെയാണ് ഓഫര്‍, ഒപ്പം രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അപമാനവുമാണ്', ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന ബാലറ്റില്‍ ലഭിക്കുന്ന ഫലം അപ്പാടെ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ യുണൈറ്റ് നേതാവ് വിശദമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.