CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 25 Minutes 22 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം; മറിച്ചായാല്‍ നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാന്‍ കഴിയില്ല; മുന്നറിയിപ്പ് നല്‍കി യൂണിയനുകള്‍; ഓഫര്‍ തള്ളി പത്തില്‍ ഒന്‍പത് ആര്‍സിഎന്‍ അംഗങ്ങള്‍

നഴ്‌സുമാരായി തുടരുന്നത് താങ്ങാന്‍ കഴിയാത്ത അവസ്ഥ വരുന്നതോടെ നിരവധി പേര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നുവെന്ന് ജനറല്‍ സെക്രട്ടറി

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടാല്‍ നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് മാറുമെന്ന് യുകെയിലെ മുന്‍നിര യൂണിയന്റെ മുന്നറിയിപ്പ്. 

സ്‌കോട്ട്‌ലണ്ടില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തുന്ന ബാലറ്റിലെ ആദ്യ ഫലങ്ങള്‍ പ്രകാരം മന്ത്രിമാരുടെ ശമ്പള വര്‍ദ്ധന ഓഫര്‍ പത്തില്‍ ഒന്‍പത് അംഗങ്ങളും തള്ളിക്കളഞ്ഞെന്നാണ് വ്യക്തമാക്കുന്നത്. 

60 ശതമാനം പേരാണ് ബാലറ്റില്‍ പങ്കെടുത്തതെന്നും, ഭൂരിപക്ഷവും സമരത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നും ആര്‍സിഎന്‍ വ്യക്തമാക്കി. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള നഴ്‌സുമാര്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്യുമ്പോള്‍ ചരിത്ര പ്രധാന്യമള്ള സമരം മുന്നോട്ട് പോകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇതോടെ പുറത്തുവരുന്നത്. 

സമരത്തെ പിന്തുണയ്ക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുന്ന യൂണിയന്‍ നേതാക്കള്‍ ചുരുങ്ങിയത് 16.8 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. വൈറ്റ്ഹാളില്‍ നിന്നുള്ള നിലവിലെ ഓഫര്‍ 5 ശതമാനത്തിന് അടുത്ത് മാത്രമാണുള്ളത്. 

നഴ്‌സുമാരായി തുടരുന്നത് താങ്ങാന്‍ കഴിയാത്ത അവസ്ഥ വരുന്നതോടെ നിരവധി പേര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നുവെന്ന് ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ ചൂണ്ടിക്കാണിച്ചു. ഇത് നഴ്‌സിംഗ് ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുകയും, രോഗികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നുണ്ട്. 

മൂന്ന് നേഷനുകളിലെയും എന്‍എച്ച്എസ് നഴ്‌സുമാരും, മിഡവൈഫുമാരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ ആര്‍സിഎന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമായി മാറും. 




കൂടുതല്‍വാര്‍ത്തകള്‍.