CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 15 Seconds Ago
Breaking Now

വരള്‍ച്ച പ്രഖ്യാപിച്ചതിന് പിന്നാലെ നൂറുകണക്കിന് വീടുകളില്‍ വെള്ളമില്ല; സറെയില്‍ വെള്ളത്തിനായി ക്യൂ നിന്ന് ജനം; നാല് ദിവസത്തെ ഉഷ്ണതരംഗത്തിന് അന്ത്യം കുറിച്ച് ഇന്ന് മഴ; മൂന്നാഴ്ചത്തെ മഴ മൂന്ന് മണിക്കൂറിലെന്ന് മുന്നറിയിപ്പ്

ഉഷ്ണതരംഗത്തിന് അന്ത്യം കുറിച്ച് മഴ തേടിയെത്തുമെന്ന് മെറ്റ് ഓഫീസ്

ഔദ്യോഗികമായി വരള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നൂറുകണക്കിന് വീടുകളിലേക്കുള്ള വെള്ളത്തിന്റെ വരവ് തടസ്സപ്പെട്ടു. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. സറെയില്‍ വെള്ളം ലഭിക്കാതെ ജനങ്ങള്‍ ബോട്ടില്‍ വെള്ളം വാങ്ങാനായി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്. തെയിംസ് വാട്ടറിന്റെ നെറ്റ്‌ലെ മില്‍ വാട്ടര്‍ ട്രീട്ട്‌മെന്റ് വര്‍ക്‌സില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ഇത്. But many residents blasted the scenes, which saw the bottles quickly run out

ക്രാന്‍ലെ വില്ലേജ് കാര്‍ പാര്‍ക്കിലേക്ക് വാട്ടര്‍ ബോട്ടിലുകള്‍ക്കായി കാത്തിരുന്ന ജനത്തിന്റെ ക്യൂ എത്തിച്ചേര്‍ന്നു. ബോട്ടിലുകള്‍ തീര്‍ന്നതോടെ പലരെയും നിരാശരായി തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെയിംസ് വാട്ടര്‍ യൂണിഫോം അണിഞ്ഞ് പ്രശ്‌നം സ്ഥിരീകരിച്ച പ്രദേശത്തെ എംപി ജെറമി ഹണ്ടിന് നേരെ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഗ്രെയിം ലെ സോക്‌സ് വിമര്‍ശനം ഉന്നയിച്ചു. ആളുകള്‍ ദുരവസ്ഥ നേരിടുമ്പോള്‍ നിങ്ങള്‍ പിആര്‍ സ്റ്റണ്ട് നടത്തുന്നു, സോക്‌സ് ചൂണ്ടിക്കാണിച്ചു. Low water levels pictured at Pontsticill Reservoir near Merthyr Tydfil, Wales

മണിക്കൂറുകള്‍ കാത്തുനിന്ന ശേഷവും വെള്ളം ലഭിച്ചില്ലെന്നത് ജങ്ങളെ രോഷാകുലരാക്കി. പ്ലാന്റിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയര്‍മാര്‍ പരിശ്രമിച്ച് വരികയാണെന്ന് തെയിംസ് വാട്ടര്‍ വ്യക്തമാക്കി. താല്‍ക്കാലിക ബോട്ടില്‍ വാട്ടര്‍ സ്‌റ്റേഷനുകള്‍ തുറക്കുന്ന സ്ഥലങ്ങളും, സമയവും അറിയിക്കാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. Residents pictured queuing for water bottles in Haddenham in Cambridgeshire this week

ഇതിനിടെ ഞായറാഴ്ച ഉഷ്ണതരംഗത്തിന് അന്ത്യം കുറിച്ച് മഴ തേടിയെത്തുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ മൂന്ന് ആഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് അറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.