CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 25 Minutes 5 Seconds Ago
Breaking Now

സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ക്ക് പച്ചക്കൊടി; അടുത്ത വര്‍ഷം ബ്രിട്ടീഷ് റോഡുകളില്‍ ഡ്രൈവറില്ലാ കാറുകളെത്തും; പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ 100 മില്ല്യണ്‍ പൗണ്ട് ഇറക്കും; കാറുകളും, കോച്ചുകളും, ലോറികളും വരെ സെല്‍ഫ്-ഡ്രൈവിംഗ് ഫീച്ചറോടെ എത്തിയേക്കും

സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലെ ഡ്രൈവര്‍മാര്‍ക്ക് യുസേഴ്‌സ്-ഇന്‍-ചാര്‍ജ്ജ് എന്നാകും പുനര്‍നാമകരണം ചെയ്യപ്പെടുക

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ബ്രിട്ടീഷ് നിരത്തുകളില്‍ ഇറങ്ങിയേക്കുമെന്ന് ഗവണ്‍മെന്റ്. 2023-ഓടെ സെല്‍ഫ് ഡ്രൈവിംഗ് ഫീച്ചര്‍ ഉള്‍പ്പെട്ട ചില കാറുകളും, കോച്ചുകളും, ലോറികളും മോട്ടോര്‍വേകളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന നിയമം പാസാക്കാനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. 

എന്നാല്‍ ഈ ഘട്ടത്തിലും ലെയിന്‍ കീപ്പ് ചെയ്യുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മാത്രമാകും നിയമപരമായ സാധ്യത. സ്റ്റിയറിംഗ് വീലിന് പിന്നിലിരുന്ന് ഇമെയില്‍ നോക്കാനും, ടിവി കാണാനും അവസരം നല്‍കുന്ന തരത്തിലേക്ക് നിയമങ്ങള്‍ മാറുന്നത് 2025 വരെ നിയമപരമായി മാറില്ല. Transport Secretary Grant Shapps has said he wants the UK to be at the 'forefront' of the self-driving technology as ministers have pledged £100million to support the industry

പദ്ധതി വേഗത്തിലാക്കാന്‍ മന്ത്രിമാര്‍ 100 മില്ല്യണ്‍ പൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പണം ഉപയോഗിച്ച് സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ കസ്റ്റമേഴ്‌സിന് ഗ്രോസറികള്‍ എത്തിച്ച് നല്‍കുകയും, എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ സഹായിക്കുകയും ചെയ്യുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. UK become the first country to allow Driverless cars on roads

സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലെ ഡ്രൈവര്‍മാര്‍ക്ക് യുസേഴ്‌സ്-ഇന്‍-ചാര്‍ജ്ജ് എന്നാകും പുനര്‍നാമകരണം ചെയ്യപ്പെടുക. ഇത്തരം കാറുകള്‍ അപകടത്തില്‍ പെട്ടാല്‍ ഇവര്‍ക്ക് നിയമപരമായി ഉത്തരവാദിത്വം ഉണ്ടാകില്ല. 'സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുണ്ട്. വിദ്യാഭ്യാസവും, മറ്റ് സുപ്രധാന സേവനങ്ങളും ആളുകളിലേക്ക് എത്തിച്ചേരുന്നത് മെച്ചപ്പെടുത്തുകയും, രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും', ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.