സ്റ്റീവനേജ്: യു കെ യില്‍ സംഗീതനൃത്ത വിസ്മയങ്ങളൊരുക്കിയും, നിരവധിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മലയാളികളുടെ ഹൃദയ വേദിയില്‍ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു സീസണ്‍ 7 നു സ്റ്റീവനേജില്‍ വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 7 & ചാരിറ്റി ഈവന്റിന് അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്‌കാരികസാമൂഹിക സംഘടനയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' മലയാളി അസ്സോസ്സിയേഷന്‍ ആണ്.
യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയും, വിപുലമായ ഗതാഗത സൗകര്യം ഉള്ളതും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജില്‍ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീതനൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യവുമുള്ള ബാര്‍ക്ലെയ്‌സ് അക്കാഡമിയിലാണ് സംഗീതോത്സവത്തിനു വേദിയൊരുങ്ങുക.
7 ബീറ്റ്‌സ് സംഗീതോത്സവ വേദിയില്‍ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഓ എന്‍ വി സാറിനു അര്‍ഹമായ അനുസ്മരണമാണ് സംഘാടകര്‍ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകള്‍ ഓ.എന്‍ .വി സംഗീതവുമായി അരങ്ങില്‍ എത്തുമ്പോള്‍ അത്തരം ഒരു സംഗീത വിരുന്നിനു സുവര്‍ണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നിരവധി യുവ കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി
പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തില്‍ ഏഴാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്.
ഡൂ ഡ്രോപ്‌സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍ ഫുഡ്‌സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകര്‍ക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്‌റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാന്‍ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
Barclay Academy School
Stevanage
SG1 3RB