
















ലണ്ടനിലെ പ്രമുഖ ഡാന്‍സ് ഫിറ്റ്നസ് പ്രസ്ഥാനമായ Bollybeat Dance Fitness London ഇനി കേരളത്തില്‍ ശാഖ ആരംഭിക്കുന്നു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാന്‍സ് ഫിറ്റ്നസ് ട്രെയ്നറുമായ രതീഷ് നാരായണന്‍, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ്.
ഇത് വരെ ലണ്ടനില്‍ വന്‍ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ-ഫിറ്റ്നസ് രംഗത്തും പുതിയ ഊര്‍ജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങള്‍
Thrissur
Palakkad
മലയാളികള്‍ക്കായി ഡാന്‍സും ഫിറ്റ്നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നല്‍കുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.