CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 55 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും വലിയ കലാ മാമങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കലോത്സവം നാളെ ; പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറോളം മത്സരരാര്‍ഥികള്‍

ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആറാമത് ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിക്കും . പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

രാവിലെ 8.15 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 9.15 ന് ബൈബിള്‍ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ബൈബിള്‍ പ്രദിക്ഷണത്തില്‍ മിഷന്‍ ലീഗ് കുട്ടികളും വോളന്റീഴ്‌സും അണിനിരക്കും . അഭിവന്ദ്യ പിതാവും തുടര്‍ന്ന് വികാരിജനറല്‍ അച്ചന്മാരും വൈദികരും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിക്കും. കൃത്യം പത്തുമണി മുതല്‍ വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കും. കൂടുതല്‍ കോച്ചുകള്‍ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാള്‍ എത്തുന്നതിനാല്‍ കോച്ചുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത് . പതിനച്ചോളാം കോച്ചുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങള്‍ നടത്തിയിരിക്കുന്നത്. കാറുകളില്‍ എത്തുന്നവര്‍ ഗ്രാസ് ഏരിയയിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. വോളന്ടീഴ്‌സിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാര്‍ത്ഥികളുടെ ചെസ്സ് നമ്പറുകള്‍ ഓരോ റീജിയണുകളില്‍ നിന്നും നിര്‍ദേശിക്കപ്പെട്ടവര്‍ ഡൈനിങ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ നിന്നും വാങ്ങേണ്ടാതാണ് . റീജിയണലില്‍ നിന്നും നിര്‌ദേശിക്കപ്പെട്ടവര്‍ രാവിലെ 9.15 ന് മുന്പതന്നെ മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നല്‍കുന്ന കവറില്‍ ഓരോ മിഷനില്‍ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകള്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. രാവിലെ എട്ട് മണിമുതല്‍ ചെയ്ഞ്ചിങ് റൂമുകള്‍ ഉപയോഗിക്കാവുന്നതാണ് .

രണ്ട് റീജിയണുകള്‍ക്ക് ഒരു ഫിമെയില്‍ ചെയ്ഞ്ചിങ് റൂം എന്ന രീതിയില്‍ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷന്‍മാര്‍ക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലില്‍ അന്നേദിവസം രാവിലെ ഒന്പതുമണി മുതല്‍ പ്രാര്‍ത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിള്‍ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റില്‍ കൂടിയും ഡൈനിങ്ങ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷന്‍ സ്‌ക്രീനിലിലും ബൈബിള്‍ അപ്പസ്റ്റോലറ്റ് ജനറല്‍ ബോഡി ഗ്രൂപ്പിലും റിസള്‍ട്ടുകള്‍ ലഭ്യമായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത ഷോര്‍ട് ഫിലിമുകള്‍ ഡൈനിങ്ങ് റൂമില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് . ഒന്നാം സ്ഥാനം നേടിയ ഷോര്‍ട്ട് ഫിലിം പ്രധാന വേദിയില്‍ സമ്മാനദാനത്തിന് മുന്‍പ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതല്‍ സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങള്‍ പൂര്‍ത്തിയാക്കും. രൂപത ബൈബിള്‍ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു. രൂപത ബൈബിള്‍ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറല്‍ ജിനോ അരീക്കാട്ട് MCBS നേതൃത്വത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് ഏറ്റുപറയില്‍ അച്ചന്‍ ചെയര്‍മാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള 24 അംഗ കമ്മിഷന്‍ അംഗങ്ങളാണ് . രൂപത ബൈബിള്‍ കലോത്സവമത്സരങ്ങള്‍ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷന്‍ ചാനലില്‍ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് .എന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.