CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 54 Seconds Ago
Breaking Now

പിടിച്ചെടുത്ത ബസ്സ് ഉടനെ തിരികെ നല്‍കണം, ഗാന്ധിപുരം ആര്‍ടി ഓഫീസില്‍ കത്ത് നല്‍കാനൊരുങ്ങി റോബിന്‍ ബസ്സുടമ

മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ ബസ്സുടമയെ അറിയിച്ചിരുന്നു.

തമിഴ്‌നാട് ആര്‍ടിഒ പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന്‍ ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് കത്ത് നല്‍കുക. ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ ബസ്സുടമയെ അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ബസ്സ് ഉടന്‍ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമ കത്ത് നല്‍കുന്നത്. ആര്‍ടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകം വിട്ടു തരാമെന്നു പറഞ്ഞെന്നും എന്നാല്‍ കേരളത്തില്‍ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ബസ്സുടമ ഗിരീഷ് പറഞ്ഞു.

റോബിന്‍ ബസ് പെര്‍മിറ്റ് സംബന്ധിച്ച് വിധി 22ന് ചൊവ്വാഴ്ച വരും. ആര്‍ടിഒ പിടിച്ചെടുത്തതോടെ കുടുങ്ങിയ ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് ആര്‍ടിസി ബസിലും ഇതിനു ശേഷം ബസുടമ ഏര്‍പ്പാട് ചെയ്ത വാഹനത്തിലുമാണ് തിരിച്ചെത്തിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.