CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 10 Seconds Ago
Breaking Now

നവകേരള സദസ്സ് അശ്ലീലത്തിന്റെ കെട്ടുകാഴ്ച, ബദലായി എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിചാരണ സദസ്സ് നടത്തും : ഒഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്ത് വി.ഡി.സതീശന്‍

ലണ്ടന്‍: ഒന്നേകാല്‍ കോടിയുടെ ബസില്‍ നാടുകാണാനിറങ്ങിയ പിണറായിക്ക് കാണാന്‍ കഴിഞ്ഞത് അമ്മമാര്‍ പെന്‍ഷന്‍ കിട്ടാതെ പിച്ചച്ചട്ടിയുമായി ഊര് കയറുന്നതാണ്.കേരളത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. 

യുകെ യില്‍ ഓ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസിഡന്റ്  കെ.കെ മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം നിലവിളക്ക് കത്തിച്ച്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ്സ് കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയത്തില്‍ വിശ്വാസ്യതയാണ് ഏറ്റവുംപ്രധാനപ്പെട്ട അടിസ്ഥാനം.നമ്മള്‍ പറയുന്നത് ശരിയാണെന്ന് മറ്റുള്ളവര്‍ക്ക് കൂടി തോന്നണം. ഭാരത് ജോഡോ കഴിഞ്ഞതിനു ശേഷം വലിയൊരു മാറ്റം ഇന്ത്യന്‍ ജനാധിപത്യത്തില്‍സംഭവിച്ചിരിക്കുകയാണ്.തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായമുന്നേറ്റമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്.ഉപതിരഞ്ഞെടുപ്പുകളില്‍ സാധാരണ പ്രതിപക്ഷം

വിജയിക്കാറില്ലാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം മുന്‍വര്ഷങ്ങളേക്കാള്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞത്.കേരളത്തില്‍ സി പി എമ്മും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടത്തുന്നത് .സ്വര്‍ണ്ണ കള്ളക്കടത്ത്, ലൈഫ്മിഷന്‍, കരുവന്നൂര്‍, സുരേന്ദ്രന്റെ പണമിടപാട്, കുഴല്‍പ്പണ കേസ് എല്ലാം ആവിയായിപോയി. ലാവ്‌ലിന്‍ കേസ് 38 തവണയാണ് മാറ്റി വച്ചത്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളില്‍ ഓ ഐ സി സി യുടെ സഹായം ഉണ്ടാകണമെന്ന് അദ്ദേഹംഅഭ്യര്‍ത്ഥിച്ചു.

ലണ്ടനിലെ എലിഫന്റ് ആന്‍ഡ് കാസിലില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ കെമോഹന്‍ദാസ് മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒഐസിസി യു കെ യുടെ ഉപഹാരമായ മൊമെന്റോ വി ഡി സതീശന് നല്‍കി ആദരിച്ചു.വര്‍ക്കിങ് പ്രസിഡന്റ് അപ്പഗഫൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സറെ റീജ്യണല്‍ സെക്രട്ടറി അഷ്‌റഫ് അബ്ദുല്ലമുഖ്യ പ്രഭാഷണം നടത്തി.വര്‍ക്കിങ് പ്രസിഡന്റ് മാരായ സുജു കെ ഡാനിയല്‍, മണികണ്ഠന്‍, ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് ലിങ്ക്വിന്‍സ്റ്റര്‍ ,നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോഷി ജോസ്,സറെ റീജ്യണല്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ്ജ്, ബിബിന്‍ ബോബച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജമാല്‍ പാറയില്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി

 




കൂടുതല്‍വാര്‍ത്തകള്‍.