ജിയോ ബേബി മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ കാതല്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്. തിയേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസിലാണ് ചിത്രം ഓടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ കുറിച്ച് സാമന്ത പറയുന്നത്. 'നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു ഫേവര്‍ ചെയ്യുക, കാതല്‍ എന്ന ഈ മനോഹര സൃഷ്ടി കാണുക. മമ്മൂട്ടി സാര്‍ നിങ്ങളാണ് എന്റെ ഹീറോ. ഒരുപാട് കാലം ഈ പ്രകടനം എന്റെ മനസില്‍ ഉണ്ടാവും.' എന്നാണ് സാമന്ത കാതലിനെ കുറിച്ച് പറഞ്ഞത്.
സംവിധായകന്‍ ജിയോ ബേബിയെയും ജ്യോതികയെയും അഭിനന്ദിക്കാന്‍ താരം മറന്നില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത കാതലിനെ പറ്റി പറഞ്ഞത്.