ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ജോമോള്‍. ഈ അവസരത്തില്‍ കാതല്‍ എന്ന സിനിമയില്‍ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോള്‍.
കാതലില്‍ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോള്‍ ശബ്ദം നല്‍കിയത്. തിയറ്ററില്‍ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ കേട്ടപോലെ എന്ന് ഒരോ പ്രേക്ഷകനും പറഞ്ഞിരുന്നു. ഒടുവില്‍ ജോമോളാണ് ആ ശബ്ദത്തിന് ഉടമ എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ആണ് നടിയുടെ പോസ്റ്റ്.
'കാതല്‍ദി കോര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് മടിയായിരുന്നു. ഞാന്‍ ശബ്ദം നല്‍കുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയിച്ചു. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക', എന്നാണ് ജോമോള്‍ കുറിച്ചത്.