CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 39 Seconds Ago
Breaking Now

ഇനിയും വാടക വീട്ടില്‍ കിടക്കണോ? വാടക നിരക്കുകള്‍ ഇനിയും മുന്നോട്ട്; ശമ്പളത്തിന്റെ കാല്‍ശതമാനം വാടക 'ഭക്ഷണമാക്കുമ്പോള്‍' പിടിച്ചുനില്‍പ്പ് അസാധ്യമാകും; വരുമാനത്തെ മറികടന്ന് നിരക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്; 2028 വരെ പ്രതിവര്‍ഷം 3% വാടക കൂടുമെന്ന് പ്രവചനം; സ്വന്തം വീട് വാങ്ങുന്നത് സ്മാര്‍ട്ട് തീരുമാനമാകുമോ?

ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം ലാന്‍ഡ്‌ലോര്‍ഡ്‌സ് വീട് വില്‍പ്പന തുടരുമെന്നാണ് സാവില്‍സിന്റെ പ്രവചനം

അടുത്ത അഞ്ച് വര്‍ഷത്തില്‍ ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വാടക നിരക്കുകള്‍ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. ശമ്പള വര്‍ദ്ധനയെ മറികടന്ന് വാടക ചെലവുകള്‍ കുതിച്ചുയരുക തന്നെ ചെയ്യുമെന്നാണ് പുതിയ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. 2023 അവസാനത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ശരാശരി വാടക നരിക്കുകള്‍ 9.5 ശതമാനം വര്‍ദ്ധിക്കുമെന്ന് എസ്‌റ്റേറ്റ് ഏജന്റുമാരായ സാവില്‍സ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു. 

2028 വരെ ഓരോ വര്‍ഷവും ശരാശരി മൂന്ന് ശതമാനം വീതം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2024 അവസാനത്തോടെ പ്രതിമാസ നിരക്കുകളില്‍ 18.1 ശതമാനത്തിന്റെ വര്‍ദ്ധന സംഭവിക്കുമെന്നാണ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. ലണ്ടനിലും, സൗത്ത് മേഖലകളിലും ശരാശരിയ്ക്ക് മുകളിലാകും വര്‍ദ്ധന. വാടകയ്ക്ക് ഒരു മുറി ലഭിക്കുന്നത് പോലും ബുദ്ധിമുട്ടായി മാറിയ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുടിയേറ്റക്കാര്‍ക്ക് ഭയം സമ്മാനിക്കുന്നതാണ് പ്രവചനങ്ങള്‍. 

ആദ്യത്തെ കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ വാടകയില്‍ 26 ശതമാനത്തോളം വര്‍ദ്ധനവാണ് സംഭവിച്ചത്. നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം മാത്രമാകും ഇതിലൊരു ആശ്വാസം ലഭിക്കുക. എന്നാല്‍ ഈ ഘട്ടത്തിലും നിരക്ക് ഉയര്‍ത്താന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് നിര്‍ബന്ധിതമാകും. 2027-ഓടെ കിട്ടുന്ന ശമ്പളത്തിന്റെ വര്‍ദ്ധന മറികടന്നാകും നിരക്ക് കുതിക്കുക. ഇതോടെ സ്വന്തമായി വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് ജനം തിരിച്ചറിയും!

ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം ലാന്‍ഡ്‌ലോര്‍ഡ്‌സ് വീട് വില്‍പ്പന തുടരുമെന്നാണ് സാവില്‍സിന്റെ പ്രവചനം. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതയില്‍ ഗുരുതരമായ ഇടിവ് നേരിടുകയും ചെയ്യും. വാടക വീടുകള്‍ക്കുള്ള ഡിമാന്‍ഡ് സപ്ലൈയെ മറികടന്നാണ് മുന്നേറുന്നത്. ഉയര്‍ന്ന പലിശ നിരക്കുകള്‍ തന്നെയാണ് വീട് വാങ്ങാന്‍ ആഗ്രഹിച്ചിട്ടും വാടകയ്ക്ക് താമസിക്കുന്ന ജനങ്ങളെ മോര്‍ട്ട്‌ഗേജുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. Rent will increase by more than a fifth in some regions of the UK before the end of this decade

കുടുംബങ്ങള്‍ വരുമാനത്തിന്റെ 35.3 ശതമാനത്തിലേറെ വാടക നല്‍കാന്‍ വിനിയോഗിക്കേണ്ടി വരുന്നതായി ഏജന്‍സി കണക്കാക്കുന്നു. 18 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലണ്ടനില്‍ ഇത് 42.5 ശതമാനം വരും. ശരാശരി യുകെ വാടക പ്രതിമാസം 1283 പൗണ്ടാണെന്ന് ഹോംലെറ്റ് റെന്റല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.