CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 30 Seconds Ago
Breaking Now

അസീസിനോട് പ്രോഗ്രാം നിര്‍ത്താന്‍ പറഞ്ഞിട്ടില്ല; പ്രതികരണവുമായി അശോകന്‍

നടന്‍ അശോകനെ ഇനിമുതല്‍ വേദികളില്‍ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാട് ഒരു പ്രസ് മീറ്റില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശോകന്‍.

'എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമം ഒന്നുമില്ല. ഞാന്‍ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്.

അസീസിനോട് പ്രോഗ്രാം നിര്‍ത്താനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷന്‍ നിര്‍ത്തുന്നത് എന്തിനാണ്? ഞാന്‍ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് നിര്‍ത്താന്‍ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാന്‍ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല

അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാല്‍ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.' എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.